ചണ്ഡിഗഡ്: 1984-ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരവെ അന്തരിച്ച മുൻ കോൺഗ്രസ് എംപി സജ്ജൻകുമാറിനെ പ്രശംസിച്ച ദീപേന്ദർ ഹൂഡയെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് രംഗത്ത്.
ഹരിയാന നിയമസഭ മുൻ സ്പീക്കർ കുൽദീപ് ശർമയാണ് ഇതുസംബന്ധിച്ച് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തെഴുതിയത്.ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന സജ്ജൻ കുമാർ കഴിഞ്ഞദിവസമാണ് അന്തരിച്ചത്.
സജ്ജൻ കുമാറിന്റെ മരണം തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടി ദീപേന്ദർ ഹൂഡ പ്രസ്താവന നടത്തിയത് വലിയ വിവാദങ്ങൾക്കു വഴിതെളിച്ചിരുന്നു.
Tags : Deepika DeepikaNewspaper BreakingNews Incident involving praise for Sajjan Kumar