ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനിയറിംഗ് കോളജില്‍ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഒരുക്കിയ മെഗാ ഓണസദ്യ.
ഇരിങ്ങാലക്കുട: ഓണാഘോഷങ്ങള്‍ക്കു തുടക്കംകുറിച്ചുകൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ വൈവിധ്യമാര്‍ന്ന മെഗാ ഓണസദ്യ 2026 പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. കേരളത്തിന്റെ തനതുവിഭവങ്ങളും തനിമയും വിളിച്ചോതുന്ന 625 ലധികം വിഭവങ്ങളോടെയാണ് മെഗാ ഓണസദ്യ ഒരുക്കിയത്.
ഒരു കാമ്പസ്, അനേകം ഹൃദയങ്ങള്‍, ഒരു സദ്യ എന്ന സന്ദേശവുമായി കാമ്പസിലെ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ഒത്തുചേര്‍ന്ന് സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേറിട്ടൊരു ആഘോഷാനുഭവമാക്കി സദ്യയെ മാറ്റി. കഥകളി സംഗീത വിദഗ്ധന്‍ കലാമണ്ഡലം നാരായണന് എമ്പ്രാന്തിരി ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര അധ്യക്ഷത വഹിച്ചു.
മലയാളം ഹയര്‍സെക്കന്‍ഡറി അധ്യാപകരായ ഡോ. എസ്. സ്മിത, സൗമ്യ എം. മുക്കുളത്ത് എന്നിവര്‍ മുഖ്യാതിഥികളായി. പരിപാടിയുടെ വിജയകരമായ സംഘാടനത്തിന് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാരായ അസി. പ്രഫസര്‍ സി.ആര്. ബാലകൃഷ്ണന്, അസി. പ്രഫസര്‍ സി.ജി. റീന, പി.എം. സ്വാതി, ഹിംഗ് സ്റ്റണ്‍ സേവ്യര്‍, ജോണ്‍ മാത്യു, ജിന്‍സി ജോര്‍ജ്, വിദ്യാര്‍ഥി കോ ഓര്‍ഡിനേറ്റര്‍ മാരായ ഐബല്‍, ദേവിക രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.
Tags : NattuVishesham DistrictNews