x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​മ്പു​ഴ ഉ​ദ്യാ​ന​ത്തി​ലെ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ ഓ​ണ​സ​മ്മാ​നം

വെബ് ഡെസ്ക്
Published: August 24, 2026 04:38 AM IST | Updated: August 24, 2026 04:38 AM IST

കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ ഓ​ണ​സ​മ്മാ​നം ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൈ​മാ​റു​ന്നു.

മ​ല​ന്പു​ഴ: മ​ല​മ്പു​ഴ ഉ​ദ്യാ​ന​ത്തി​ലെ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ ഓ​ണ​സ​മ്മാ​ന​മെ​ത്തി.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മ​ല​മ്പു​ഴ ഉ​ദ്യാ​ന​ന​വീ​ക​ര​ണം വി​ല​യി​രു​ത്താ​നെ​ത്തി​യ മ​ന്ത്രി​ക്കു​മു​മ്പി​ൽ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തു സം​ബ​ന്ധി​ച്ച് വി​ഷ​മം നേ​രി​ൽ അ​റി​യി​ച്ചി​രു​ന്നു. ഉ​ട​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഓ​ണ​ത്തി​നു​മു​മ്പ് അ​വ​ർ​ക്ക് ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഒ​പ്പം മ​ല​മ്പു​ഴ മ​ണ്ഡ​ലം ബി​ജെ​പി ഭാ​ര​വാ​ഹി​ക​ളോ​ടു പ​ത്ത് ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്കും ഓ​ണ​ക്കി​റ്റി ത​ന്‍റെ ഓ​ണ​സ​മ്മാ​ന​മാ​യി ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​യു​ടെ ഓ​ണ​ക്കി​റ്റ് അ​വ​ർ​ക്കു കൈ​മാ​റി.

മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം​മൂ​ലം ശ​മ്പ​ളം ല​ഭി​ച്ചു​വെ​ന്നും ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ നേ​താ​ക്ക​ളെ അ​റി​യി​ച്ചു. ബി​ജെ​പി മ​ല​മ്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​സു​ജി​ത്ത്, നേ​താ​ക്ക​ളാ​യ വി​പി​ൻ, ജ്യോ​തി​ഷ്, സു​ബ്ര​ഹ്്മ​ണ്യ​ൻ, സു​ധീ​ർ, പ്ര​വീ​ൺ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​ദ്യു​മ്ന​ൻ, മി​റാ​ഷ് എ​ന്നി​വ​ർ ബി​ജെ​പി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up