കെഎസ്ആർടിസി
തിരുവനന്തപുരം: പ്രവർത്തന ശൈലിയിലും രൂപത്തിലും വിപ്ലവകരമായ മാറ്റങ്ങളുമായി കെഎസ്ആർടിസിയുടെ പ്രോജക്ട് സൂര്യക്ക് തുടക്കമായി.
കോടികൾ ചെലവഴിച്ച് പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുപകരം മികച്ച സാങ്കേതിക നിലവാരമുള്ള പഴയ ബസുകൾ കുറഞ്ഞ ചെലവിൽ നവീകരിച്ച് നിരത്തിലിറക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് പ്രോജക്റ്റ് സൂര്യയിൽ നടപ്പാക്കുന്നതെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു.
സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണിത്. ഇതിനൊപ്പം സംസ്ഥാനത്തെ സാങ്കേതിക വിദ്യാർഥികൾക്കായി വർക് ഷോപ്പുകളിൽ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയും കെഎസ്ആർടിസി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സുലഭ് ഇന്റർനാഷണലുമായി ചേർന്ന് ആധുനിക വിശ്രമമുറികളും ശൗചാലയങ്ങളും ഒരുക്കുന്നതിനൊപ്പം ഡിപ്പോകളുടെ രൂപവും കെഎസ്ആർടിസി മെച്ചപ്പെടുത്തുന്നുണ്ട്.
Tags : Deepika DeepikaNewspaper BreakingNews KSRTC Project Surya