x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈജീരിയയിൽ മോസ്കിൽനിന്ന് 60ലേറെ പേരെ തട്ടിക്കൊണ്ടുപോയി


Published: August 24, 2026 05:34 AM IST | Updated: August 24, 2026 05:34 AM IST

നൈ​ജ​ർ സം​സ്ഥാ​ന​ത്ത് മോ​സ്കി​ൽപ്രാ​ർ​ഥ​ന​യ്ക്കെ​ത്തി​യ 60ല​ധി​കം വി​ശ്വാ​സി​ക​ളെ സാ​യു​ധ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു

അ​ബു​ജ: നൈ​ജീ​രി​യ​യി​ലെ നൈ​ജ​ർ സം​സ്ഥാ​ന​ത്ത് മോ​സ്കി​ൽ പ്രാ​ർ​ഥ​ന​യ്ക്കെ​ത്തി​യ 60ല​ധി​കം വി​ശ്വാ​സി​ക​ളെ സാ​യു​ധ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ബോ​ർ​ഗു പ്രാ​ദേ​ശി​ക ഗ​വ​ൺ​മെ​ന്‍റ് മേ​ഖ​ല​യി​ലെ ഡെ​കാ​ര ജി​ല്ല​യി​ലു​ള്ള ക്പെ​ന്യ മോ​സ്‌​കി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​തി​നു​മു​മ്പ് സ​മീ​പ​ത്തു​ള്ള ജി​ദാ​ൻ-​സാ​ന, ക്പെ​ന്യ ഗ്രാ​മ​ങ്ങ​ളി​ലും സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പ​മാ​യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് സം​യു​ക്ത സു​ര​ക്ഷാ​സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

നൈ​ജീ​രി​യ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ, മ​ധ്യ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ മോ​ച​ന​ദ്ര​വ്യ​ത്തി​നാ​യി ആ​ളു​ക​ളെ കൂ​ട്ട​ത്തോ​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് പ​തി​വാ​ണ്.
‘ബ​ൻ​ഡി​ക​ൾ’​എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന സാ​യു​ധ​സം​ഘ​ങ്ങ​ളാ​ണ് ഗ്രാ​മ​ങ്ങ​ളി​ലും സ്‌​കൂ​ളു​ക​ളി​ലും പാ​ത​ക​ളി​ലും ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

Tags : Deepika DeepikaNewspaper BreakingNews Over 60 people abducted from a mosque

Recent News

Corehub Up