x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​റ്റവരെ ​ജ​യി​പ്പി​ക്ക​ണം: ഗാസിയാബാദ് ക്രൈ​സ്റ്റ് കോ​ള​ജി​ൽ എ​ബി​വി​പി അ​തി​ക്ര​മം

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: August 24, 2026 06:13 AM IST | Updated: August 24, 2026 06:13 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ നാ​​​​ലാം വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​ക്കു വി​​​​ജ​​​​യി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ക്രൈ​​​​സ്റ്റ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ ഡ​​​​ൽ​​​​ഹി-​​​​എ​​​​ൻ​​​​സി​​​​ആ​​​​ർ (ഗാ​​​​സി​​​​യാ​​​​ബാ​​​​ദ്) കാ​​​​മ്പ​​​​സി​​​​ൽ എ​​​​ബി​​​​വി​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ഉ​​​​പ​​​​രോ​​​​ധം. മൂ​​​​ന്നാം വ​​​​ർ​​​​ഷ പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട 13 നി​​​​യ​​​​മ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ നാ​​​​ലാം വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​ക്ക് പ്ര​​​​മോ​​​​ട്ട് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു വെ​​​​ള്ളി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്കാ​​​​ണ് എ​​​​ബി​​​​വി​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ കാ​​​​മ്പ​​​​സി​​​​ൽ അ​​​​തി​​​​ക്ര​​​​മി​​​​ച്ചു ക​​​​യ​​​​റി പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​ത്.

അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല അ​​​​ധി​​​​കൃ​​​​ത​​​​ർ പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി. ഗേ​​​​റ്റ് ത​​​​ക​​​​ർ​​​​ത്ത് കാ​​​​ന്പ​​​​സി​​​​നു​​​​ള്ളി​​​​ൽ ക​​​​ട​​​​ന്ന 25ഓ​​​​ളം പേ​​​​ര​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘം വ​​​​നി​​​​ത സു​​​​ര​​​​ക്ഷാ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ആ​​​​ക്ര​​​​മി​​​​ച്ചെ​​​​ന്നും പൂ​​​​ച്ച​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ന​​​​ശി​​​​പ്പി​​​​ച്ചെ​​​​ന്നും പ​​​​രാ​​​​തി​​​​യി​​​​ലു​​​​ണ്ട്.

കാ​​​​മ്പ​​​​സി​​​​ലേ​​​​ക്കു​​​​ള്ള പൊ​​​​തു​​​​വ​​​​ഴി ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ മ​​​​റ്റു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം കാ​​​​മ്പ​​​​സി​​​​നു​​​​ള്ളി​​​​ൽ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ച​​​​താ​​​​യും ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ണ്ട്. സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് കു​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് കോ​​​​ള​​​​ജ് അ​​​​ധി​​​​കൃ​​​​ത​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടും പോ​​​​ലീ​​​​സ് ഇ​​​​തു​​​​വ​​​​രെ അ​​​​തി​​​​നു ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി കാ​​​​മ്പ​​​​സ് പ​​​​രി​​​​സ​​​​ര​​​​ത്ത് പോ​​​​ലീ​​​​സി​​​​നെ വി​​​​ന്യ​​​​സി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഒ​​​​ന്നും ര​​​​ണ്ടും വ​​​​ർ​​​​ഷ പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ക​​​​യും തുടർന്നു മൂന്നാംവർഷ പരീക്ഷ യിലും ആ​​​​റു മു​​​​ത​​​​ൽ എ​​​​ട്ടുവരെ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ തോ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത 13 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യാ​​​​യി​​​​രു​​​​ന്നു എ​​​​ബി​​​​വി​​​​പി​​​​യു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധം.
എ​​​​ന്നാ​​​​ൽ, പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​വ​​​​രാ​​​​രും കോ​​​​ള​​​​ജി​​​​ലു​​​​ള്ള​​​​വ​​​​ര​​​​ല്ല. ഹാ​​​​ജ​​​​ർ​​​നി​​​​ല​​​​യി​​​​ലും പ്രൊ​​​​മോ​​​​ഷ​​​​ൻ നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ലും സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യെ സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലാ​​​​ക്കി ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കാ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​നി​​​​ന്ന് ആ​​​​ളു​​​​ക​​​​ളെ ഇ​​​​റ​​​​ക്കി​​​​യ​​​​താ​​​​യി കോ​​​​ള​​​​ജ് അ​​​​ധി​​​​കൃ​​​​ത​​​​ർ ആ​​​രോ​​​പി​​​ച്ചു.

കോ​​​​ള​​​​ജ് ബ​​​​സു​​​​ക​​​​ളു​​​​ടെ​​​​യ​​​​ട​​​​ക്കം ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ മ​​​​റ്റു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഭീ​​​​തി​​​​യി​​​​ലാ​​​​ണെ​​​​ന്നും കോ​​​​ള​​​​ജ് അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​തേ​​​​സ​​​​മ​​​​യം സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ഒ​​​​രു​​​​പോ​​​​ലെ​​​​യാ​​​​ണെ​​​​ന്ന് മ​​​​റ്റു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രോ​​​​ടു പ​​​​റ​​​​യു​​​​ന്ന വീ​​​​ഡി​​​​യോ​​​​യും ഇ​​​​തി​​​​നി​​​​ടെ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ പ്ര​​​​ത്യേ​​​​ക സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി അ​​​​റി​​​​യി​​​​ച്ചു. അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച​​​​യോ​​​​ടെ സ​​​​മി​​​​തി റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കും.

Tags : Deepika DeepikaNewspaper BreakingNews Ensure the defeated win

Recent News

Corehub Up