വ്യാജ മദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 13 ആയി
ഭാവ്നഗർ: ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിൽ വ്യാജ മദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 13 ആയി. ചികിത്സയിലിരുന്ന രണ്ടു പേർ ഇന്നലെ മരിച്ചു. ശനിയാഴ്ച മൂന്നു പേർ മരിച്ചിരുന്നു. മൂന്നു പേർ ചികിത്സയിലുണ്ട്. മെഥനോൾ അടങ്ങിയ വ്യാജ മദ്യം കഴിച്ചത് 67 പേരായിരുന്നു. മദ്യനിരോധനമുള്ള സംസ്ഥാനമാണു ഗുജറാത്ത്.
Tags : Deepika DeepikaNewspaper BreakingNews Gujarat liquor tragedy: