എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)
ബംഗളൂരു: കർണാടക മൃഗസംരക്ഷണവകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഐഎഎസ് ഓഫീസറുടെ ഫ്ലാറ്റിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘത്തിന്റെ പരിശോധന. ചെറുകിട വ്യവസായ ഡയറക്ടറായ ഗ്യാനേന്ദ്ര കുമാർ ഗാംഗ്വാറിന്റെ ജയമഹൽ മേഖലയിലെ ഫ്ളാറ്റിലായിരുന്നു ഇഡി സംഘം എത്തിയത്.
മൂന്നു മണിക്കൂറോളം ഉദ്യോഗസ്ഥനെ കാത്ത് പുറത്തിരുന്നശേഷം പൂട്ട് പൊളിച്ചാണ് ഇഡി സംഘം അകത്തുകടന്നത്. മൂന്നുമണിക്കൂറോളം കാത്തിരുന്നശേഷമായിരുന്നു പൂട്ട് പൊളിക്കാൻ ഇഡി സംഘം തീരുമാനിച്ചത്. ഐഎഎസ് ഓഫീസറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.
കഴിഞ്ഞദിവസം ഗ്യാനേന്ദ്ര കുമാർ അടിയന്തരമായി സ്വദേശത്തേക്കു മടങ്ങിയത് ഒട്ടേറെ അഭ്യൂഹങ്ങൾക്കു വഴിതെളിച്ചിരുന്നു. അച്ഛന് അസുഖമായതിനാൽ അവധിയിൽ പ്രവേശിച്ചതാണെന്നു ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ ഇന്നലെ വ്യക്തമാക്കിയിരുന്നു.
Tags : Deepika DeepikaNewspaper BreakingNews ED team opens inspects Karnataka