x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നി​ലേ​ക്ക് പാ​ക് സൈ​നി​ക മേ​ധാ​വി: മ​ക്ക പ്ര​തി​രോ​ധ ക​രാ​റി​ലേ​ക്ക് ക്ഷ​ണം 

ഓൺലൈൻ ഡെസ്ക്
Published: August 24, 2026 02:16 AM IST | Updated: August 24, 2026 02:17 AM IST

പാകിസ്താൻ സൈനിക മേധാവി അസിം മുനീർ

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​കി​സ്താ​ൻ സൈ​നി​ക മേ​ധാ​വി അ​സീം മു​നീ​ർ ഇ​റാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്നു. അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് സ​ന്ദ​ർ​ശ​നം. സൗ​ദി അ​റേ​ബ്യ, തു​ർ​ക്കി, പാ​കി​സ്താ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച 'സു​ന്നി പ്ര​തി​രോ​ധ ഉ​ട​ന്പ​ടി​യി​ലേ​ക്ക്' ഇ​റാ​നെ ക്ഷ​ണി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​വ​ര​ങ്ങ​ൾ. സ​ഖ്യ​ത്തി​ലെ ഒ​രു രാ​ജ്യ​ത്തി​ന് നേ​രെ​യു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണം എ​ല്ലാ​വ​ർ​ക്കു​മെ​തി​രെ​യു​ള്ള​താ​യി ക​ണ​ക്കാ​ക്കു​ന്ന​താ​ണ് ഈ ​ച​രി​ത്ര​പ്ര​ധാ​ന ക​രാ​ർ.

അ​തേ​സ​മ​യം, ഇ​റാ​ന് മേ​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ യു​എ​സ് ട്ര​ഷ​റി നാ​ളെ പു​റ​ത്തു​വി​ടും. അ​മേ​രി​ക്ക​യു​ടെ ഉ​പ​രോ​ധം എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കു​മെ​തി​രാ​യ യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണെ​ന്നും ഭീ​ഷ​ണി​ക​ൾ​ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങി​ല്ലെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​സ്ര​യേ​ലി​ന്‍റെ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് ട്രം​പി​ന്‍റെ ഈ ​ന​ട​പ​ടി​യെ​ന്നും, പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഇ​തി​നെ പി​ന്തു​ണ​ച്ചാ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ക​പ്പ​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​യു​മെ​ന്നും ഇ​റാ​ൻ സു​ര​ക്ഷാ മേ​ധാ​വി മൊ​ഹ്‌​സി​ൻ റെ​സാ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : Pakarmychief AsimMuneer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up