x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസർഗോഡ് ഡിഎഫ്ഒക്കെതിരെ കേസ്

വെബ് ഡെസ്ക്
Published: August 24, 2026 12:02 AM IST | Updated: August 24, 2026 12:02 AM IST

പ്രതീകാത്മക ചിത്രം

കാസർഗോഡ്: ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായി ഡിഎഫ്ഒയ്ക്കെതിരെ പരാതി. സംഭവത്തിൽ കാസർഗോഡ് ഡിഎഫ്ഒ ജോസ് മാത്യൂവിനെതിരെ റെയിൽവേ പോലീസ് കേസെടുത്തു.

ശനിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്തു നിന്ന് കാസർഗോട്ടേയ്ക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഡിഎഫ്ഒ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും മോശം ആംഗ്യം കാണിച്ചെന്നുമാണ് പരാതി.

അതിക്രമം നേരിട്ട ഉടൻ തന്നെ സ്ത്രീകൾ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കാസർഗോഡ് പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.

Tags : Case DFO Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up