x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​താ​ഗ​ത​ക്കു​രു​ക്ക്; താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

വെബ് ഡെസ്‌ക്
Published: August 23, 2026 04:16 PM IST | Updated: August 23, 2026 04:36 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ട്രാ​ഫി​ക് പോ​ലീ​സ്. ചു​ര​ത്തി​ൽ എ​വി​ടെ​യും വാ​ഹ​ന പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല, ചു​രം റോ​ഡി​ൽ കൂ​ട്ടം കൂ​ടാ​ൻ അ​നു​വ​ധി​ക്കി​ല്ല, ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ട്രാ​ഫി​ക് പോ​ലീ​സ് അ​റി​യി​ച്ചു.

ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ചു​ര​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ച​താ​യി താ​മ​ര​ശേ​രി ട്രാ​ഫി​ക് എ​സ്ഐ സ​ത്യ​ൻ അ​റി​യി​ച്ചു. ഇ​ന്നു മു​ത​ൽ ഈ ​മാ​സം 28 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.

ശ​നി​യാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച ഗ​താ​ഗ​ത​ക്കു​രു​ക്ക് ഇ​ന്നും തു​ട​ർ​ന്ന സാ​ഹ​ത​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. റോ​ഡ് ന​വീ​ക​ര​ണ​വും, ഒ​ൻ​പ​താം വ​ള​വി​ന് താ​ഴെ മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു വീ​ണ​തു​മാ​ണ് ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണം. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

Tags : Thamarassery churam Traffic Block Restriction

Recent News

Corehub Up