x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​കി​സ്താ​ൻ അ​തി​ർ​ത്തി വ​ഴി ഡ്രോ​ൺ പ​റ​ത്തി ആ​യു​ധ​ക്ക​ട​ത്ത്

ഓൺലൈൻ ഡെസ്ക്
Published: August 24, 2026 12:34 AM IST | Updated: August 24, 2026 12:36 AM IST

പ്രതീകാത്മക ചിത്രം

അ​മൃ​ത്‌സ​ർ: ഡ്രോ​ൺ വ​ഴി അ​തി​ർ​ത്തി ക​ട​ത്തി​യ വ​ൻ ആ​യു​ധ​ശേ​ഖ​ര​വു​മാ​യി ര​ണ്ടു​പേ​രെ പ​ഞ്ചാ​ബ് പോ​ലീ​സി​ന്‍റെ  കൗ​ണ്ട​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു. ത​ൺ ത​ര​ൺ സ്വ​ദേ​ശി​ക​ളാ​യ ഗു​ർ​പ്രീ​ത് സിം​ഗ് (ഇ​ക്ബാ​ൽ സിം​ഗി​ന്‍റെ മ​ക​ൻ), ഗു​ർ​പ്രീ​ത് സിം​ഗ് (ഗു​ൽ​സാ​ർ സിം​ഗി​ന്‍റെ മ​ക​ൻ) എ​ന്നി​വ​രാ​ണ് അ​മൃ​ത്സ​ർ-​അ​ട്ടാ​രി റോ​ഡി​ൽ പി​ടി​യി​ലാ​യ​ത്. 

ഒ​ൻ​പ​ത് 9 എം​എം  പി​സ്റ്റ​ളു​ക​ൾ, ഒ​രു .30 ബോ​ർ പി​സ്റ്റ​ൾ, മാ​ഗ​സി​നു​ക​ൾ, 10 ലൈ​വ് കാ​ട്രി​ഡ്ജു​ക​ൾ എ​ന്നി​വ​യാ​ണ് ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ആ​യു​ധ ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച ബ​ജാ​ജ് പ്ലാ​റ്റി​ന ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വി​ദേ​ശ​ത്തു നി​ന്നു​ള്ള ഹാ​ൻ​ഡ്‌​ല​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യാ​യ ഹ​വേ​ലി​യ​ൻ ഗ്രാ​മ​ത്തി​ന് സ​മീ​പം ഡ്രോ​ൺ വ​ഴി എ​ത്തി​യ ആ​യു​ധ​ങ്ങ​ൾ കൈ​പ്പ​റ്റി​യ ശേ​ഷം, മ​റ്റ് സം​ഘ​ങ്ങ​ൾ​ക്ക് കൈ​മാ​റാ​ൻ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 

Tags : PunjabPolice Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews NewsFlash

Recent News

Corehub Up