Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PunjabPolice

ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ ഭീ​ക​രാ​ക്ര​മ​ണ പ​ദ്ധ​തി: ഐ‌​എ​സ്ഐ പി​ന്തു​ണ​യു​ള്ള ര​ണ്ട് ഭീ​ക​ര മൊ​ഡ്യൂ​ളു​ക​ൾ പ​ഞ്ചാ​ബ് പോ​ലീ​സ് ത​ക​ർ​ത്തു;

അ​മൃ​ത്സ​ർ: ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കി​ടെ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട നാ​ല് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രി​ൽ നി​ന്ന് അ​ന​ധി​കൃ​ത തോ​ക്കു​ക​ളും പെ​ട്രോ​ൾ ബോം​ബു​ക​ളും വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ടു​ത്തു.

മൂ​ന്ന് നാ​ട​ൻ പി​സ്റ്റ​ളു​ക​ൾ, നാ​ല് പെ​ട്രോ​ൾ ബോം​ബു​ക​ൾ, ഒ​മ്പ​ത് വെ​ടി​യു​ണ്ട​ക​ൾ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് ഡി​ജി​പി ഗൗ​ര​വ് യാ​ദ​വ് അ​റി​യി​ച്ചു. രാ​ജ​സ​ൻ​സി മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ആ​ദ്യ മൊ​ഡ്യൂ​ൾ പി​ടി​കൂ​ടി​യ​ത്. സു​ഖ്മ​ൻ സിം​ഗും മൂ​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കൂ​ട്ടാ​ളി​ക​ളു​മാ​ണ് ഇ​തി​ലു​ണ്ടാ​യി​രു​ന്ന​ത്. സി​ജെ​പി ന​ട​ത്തി​യ വി​ദ്യാ​ർ​ത്ഥി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​നാ​യി​രു​ന്നു ഐ​എ​സ്ഐ ഹാ​ൻ​ഡ്‌​ല​ർ​മാ​ർ ഇ​വ​ർ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശം.

അ​മൃ​ത്‌സ​റി​ലെ വ​ൻ​ഷ് കു​മാ​ർ (19), അ​ൻ​മോ​ൾ സിം​ഗ് (20), ഹ​ർ​മ​ൻ സിം​ഗ് (24), സു​ഖ്ദേ​വ് സിം​ഗ് (30), സു​ഖ്മ​ൻ സിം​ഗ് (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ മു​തി​ർ​ന്ന വ്യ​ക്തി​ക​ൾ. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​മൃ​ത്സ​ർ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഗു​ർ​പ്രീ​ത് സിം​ഗ് ഭു​ള്ള​ർ അ​റി​യി​ച്ചു.  

 

Latest News

Corehub Up