അമൃത്സർ പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ
അമൃത്സർ: ഡൽഹിയിലെ ജന്തർ മന്തറിൽ പ്രക്ഷോഭങ്ങൾക്കിടെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട നാല് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് അനധികൃത തോക്കുകളും പെട്രോൾ ബോംബുകളും വെടിയുണ്ടകളും കണ്ടെടുത്തു.
മൂന്ന് നാടൻ പിസ്റ്റളുകൾ, നാല് പെട്രോൾ ബോംബുകൾ, ഒമ്പത് വെടിയുണ്ടകൾ എന്നിവയാണ് പിടിച്ചെടുത്തതെന്ന് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു. രാജസൻസി മേഖലയിൽ നിന്നാണ് ആദ്യ മൊഡ്യൂൾ പിടികൂടിയത്. സുഖ്മൻ സിംഗും മൂന്ന് പ്രായപൂർത്തിയാകാത്ത കൂട്ടാളികളുമാണ് ഇതിലുണ്ടായിരുന്നത്. സിജെപി നടത്തിയ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ ഡൽഹി ജന്തർ മന്തറിൽ ആക്രമണം നടത്താനായിരുന്നു ഐഎസ്ഐ ഹാൻഡ്ലർമാർ ഇവർക്ക് നൽകിയ നിർദേശം.
അമൃത്സറിലെ വൻഷ് കുമാർ (19), അൻമോൾ സിംഗ് (20), ഹർമൻ സിംഗ് (24), സുഖ്ദേവ് സിംഗ് (30), സുഖ്മൻ സിംഗ് (19) എന്നിവരാണ് അറസ്റ്റിലായ മുതിർന്ന വ്യക്തികൾ. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അമൃത്സർ പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ അറിയിച്ചു.
Tags : PunjabPolice Deepika DeepikaNewspaper BreakingNews Deepika CurrentAffairs GlobalNews DailyNews InDepth NewsFlash