x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ണി​വേ​ഴ്സ​ൽ ബോ​സ് പു​തു​പ്പ​ള്ളി​യി​ലേ​ക്ക്; ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തി​ൽ

സ്പോർട്സ് ഡെസ്ക്
Published: August 23, 2026 03:54 PM IST | Updated: August 23, 2026 04:33 PM IST

ക്രി​സ് ഗെ​യി​ൽ

കോ​ട്ട​യം: ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി മു​ൻ വെ​സ്റ്റി​ൻ​ഡീ​സ് താ​രം ക്രി​സ് ഗെ​യി​ൽ പു​തു​പ്പ​ള്ളി​യി​ലെ​ത്തു​ന്നു. കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ലെ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ് ടീ​മി​ന്‍റെ സ​ഹ ഉ​ട​മ കൂ​ടി​യാ​യ ഗെ​യി​ൽ 30ന് ​പു​തു​പ്പ​ള്ളി​യി​ലെ​ത്തു​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. വി​വി​ധ പ​രി​പാ​ടി​ക​ളി​ലും ഗെ​യി​ൽ പ​ങ്കെ​ടു​ക്കും.

29ന് ​കേ​ര​ള​ത്തി​ലെ​ത്തു​ന്ന ഗെ​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യം സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​കും കോ​ട്ട​യ​ത്തേ​ക്ക് തി​രി​ക്കു​ക. പു​തു​പ്പ​ള്ളി​യി​ൽ നി​ർ​ദി​ഷ്ട രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും താ​രം നേ​രി​ട്ട് സ​ന്ദ​ർ​ശി​ക്കും.

തു​ട​ർ​ന്ന് വെ​ണ്ണി​മ​ല ശ്രീ​രാ​മ​ല​ക്ഷ്മ​ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും ഗെ​യി​ൽ ദ​ർ​ശ​നം ന​ട​ത്തും. വെ​ണ്ണി​മ​ല ഗു​രു​ദേ​വ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വെ​ണ്ണി​മ​ല ഹെ​റി​റ്റേ​ജ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ലോ​ഗോ​യും അ​ദ്ദേ​ഹം പ്ര​കാ​ശ​നം ചെ​യ്യും.

ച​ട​ങ്ങി​ൽ പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഗെ​യി​ൽ സം​വ​ദി​ക്കു​ക​യും ക്രി​ക്ക​റ്റ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യും. യൂ​ണി​വേ​ഴ്സ​ൽ ബോ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗെ​യി​ലി​ന്‍റെ  സ​ന്ദ​ർ​ശ​നം ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്.

Tags : ChrisGayle WestIndies Cricket Puthuppally KeralaCricket KeralaCricketLeague

Recent News

Corehub Up