ഇന്ത്യൻ താരം യശസ്വി ജയ്സ്വാളും ലങ്കൻ പേസർ അസിത ഫെർണാണ്ടോയും തമ്മിലുണ്ടായ വാക്കേറ്റം.
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഇന്ത്യൻ താരം യശസ്വി ജയ്സ്വാളും ലങ്കൻ പേസർ അസിത ഫെർണാണ്ടോയും തമ്മിൽ വാക്കേറ്റം. ഹാട്രിക് ബൗണ്ടറി നേടിയതിന് പിന്നാലെ അസിതയുടെ പന്തിൽ ജയ്സ്വാൾ ഔട്ടായി മടങ്ങുമ്പോഴാണ് സംഭവമുണ്ടായത്.
ജയ്സ്വാളിനെ പുറത്താക്കിയതിന്റെ ആവേശത്തില്‍ അതിസ പറഞ്ഞ പ്രകോപനപരമായ പരാമര്‍ശാണ് താരത്തെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്. തുടർന്ന് തിരിച്ചുവന്ന ജയ്സ്വാൾ അസിതയെ തലകൊണ്ട് ഇടിച്ചു. സംഭവം കൈയാങ്കളിയിലേക്ക് നീങ്ങുന്നതിന് മുമ്പ് ശ്രീലങ്കൻ താരങ്ങൾ ഇടപെട്ട് ജയ്സ്വാളിനെ പിടിച്ചുമാറ്റുകയായിരുന്നു.
സംഭവം ഗ്രൗണ്ടിൽ നിമിഷനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. 17-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു ജയ്സ്വാളിന്റെ വിക്കറ്റ് വീണത്. അർധസെഞ്ചുറിക്ക് അഞ്ച് റൺസ് മാത്രം അകലെ നിൽക്കെയാണ് അസിതയുടെ പന്തിൽ ഇന്ത്യൻ ഓപ്പണർ ബൗൾഡായത്.
Tags : YashasviJaiswal AsithaFernando Cricket TestCricket India SriLanka