x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോലീസുകാരെ ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ

വെബ് ഡെസ്ക്
Published: August 23, 2026 10:30 PM IST | Updated: August 23, 2026 10:30 PM IST

പ്രതീകാത്മക ചിത്രം

മൂന്നാർ: ഇടുക്കി തൂക്കുപാലത്ത് പട്രോളിംഗിനിടയിൽ ഓട്ടോ റിക്ഷാ ഡ്രൈവറെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച നെടുംകണ്ടം എസ്‌ഐ ലിജോ പി. മാണിയെ ആക്രമിച്ച രണ്ട് പ്രതികൾ അറസ്റ്റിലായി. തൂക്കുപാലം സ്വദേശി കുരുവിക്കാട്ട് ആനന്ദ്, ആനവിലാസം ചപ്പാത്ത് സ്വദേശി ആലത്തറക്കൽ അഭിഷേക് എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ദിവസം നെടുംകണ്ടം പോലീസ് തൂക്കുപാലം മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംഭവം. ബീവറേജിന് സമീപത്ത് വച്ച് മുൻവൈരാഗ്യത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ അരുൺ എന്നയാളെ പ്രതികൾ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുന്നത് കണ്ട പോലീസ് സംഘം ഇവരെ തടയുകയും പോലീസ് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ ഇതിൽ പ്രകോപിതരായ പ്രതികൾ എസ്‌ഐക്ക് നേരെ തിരിയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി അസഭ്യം വിളിക്കുകയുമായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags : Arrested Attacking Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up