മാർഷൽ അസിം മുനീറിന്റെ
ടെഹ്റാൻ: പാക്കിസ്ഥാൻ സൈനിക മേധാവി ഇന്ന് ഇറാൻ സന്ദർശിക്കും. പാക് ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ടെഹ്റാനിലെത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചു.
ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുകയും മേഖലയിൽ സമാധാനം ഉറപ്പുവരുത്തുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം. അസിം മുനീറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും തമ്മിൽ കഴിഞ്ഞ ദിവസം ഫോൺ സംഭാഷണം നടത്തിയിരുന്നു.
Tags :