x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കു​ന്നു​വെ​ങ്കി​ൽ വ​നി​താ സം​വ​ര​ണ ബി​ല്ലി​നെ പി​ന്തു​ണ​യ്ക്ക​ണം

ഓൺലൈൻ ഡെസ്ക്
Published: August 24, 2026 02:23 AM IST | Updated: August 24, 2026 02:23 AM IST

സ്മൃതി ഇറാനി, രാഹുൽ ഗാന്ധി

പൂ​നെ: സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്മൃ​തി ഇ​റാ​നി. കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ യ​ഥാ​ർ​ത്ഥ​ത്തി​ൽ സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ ബി​ൽ വേ​ഗ​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ പി​ന്തു​ണ​യ്ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷ​മു​ള്ള സ്മൃ​തി ഇ​റാ​നി​യു​ടെ ആ​ദ്യ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ഇ​ത്.

പൂ​നെ​യി​ൽ ന​ട​ന്ന ‘ഛാത്രോം ​കി ഗൂ​ഞ്ച്’ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി സ്ത്രീ​ക​ളെ​ക്കു​റി​ച്ചും മ​നു​സ്മൃ​തി​യെ​ക്കു​റി​ച്ചും പ​രാ​മ​ർ​ശി​ച്ച​ത്. സ്ത്രീ​ക​ൾ ഇ​ന്ത്യ​യു​ടെ ശ​ക്തി​യാ​ണെ​ന്നും സ്വ​ന്തം അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പു​രു​ഷാ​ധി​പ​ത്യ​പ​ര​മാ​യ കീ​ഴ്വ​ഴ​ക്ക​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ രാ​ഹു​ൽ ഗാ​ന്ധി, മ​നു​സ്മൃ​തി​യി​ൽ സ്ത്രീ​ക​ൾ​ക്ക് സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ ഉ​ദ്ധ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ഹി​ന്ദു​ധ​ർ​മം ഭ​ഗ​വ​തി​യെ​യും ല​ക്ഷ്മി​യെ​യും സ​ര​സ്വ​തി​യെ​യും ആ​രാ​ധി​ക്കു​ന്ന ഒ​ന്നാ​ണെ​ന്നും വ​ന്ദേ​മാ​ത​ര​ത്തി​ൽ ദു​ർ​ഗ​യെ സ്തു​തി​ക്കു​ന്ന ഭാ​ഗം വെ​ട്ടി​മാ​റ്റി​യ​ത് കോ​ൺ​ഗ്ര​സ് ആ​ണെ​ന്നും സ്മൃ​തി ഇ​റാ​നി തി​രി​ച്ച​ടി​ച്ചു. ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യും പാ​ർ​ല​മെ​ന്‍റി​നേ​ക്കാ​ൾ മു​ക​ളി​ല​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags : SmritiIrani RahulGandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up