x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​ബി​ലെ സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്ക് നേ​രെ ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി

ഓൺലൈൻ ഡെസ്ക്
Published: August 24, 2026 03:04 AM IST | Updated: August 24, 2026 03:04 AM IST

പ്രതീകാത്മക ചിത്രം

ച​ണ്ഡീ​ഗ​ഡ്: അ​മൃ​ത്‌​സ​റി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഷെ​ഹ്സാ​ദ് ഭ​ട്ടി ശൃം​ഖ​ല ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ടു​ന്ന​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ മു​ന്ന​റി​യി​പ്പ്. പാ​കി​സ്താ​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റാ​ണ ഭാ​യ്, മാ​ലി​ക് എ​ന്നീ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ പേ​ര് സ​ഹി​ത​മു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​ബി​ൽ ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. 

അ​മൃ​ത്‌​സ​റി​ലെ ഖാ​സ കാ​ന്‍റോ​ൺ​മെ​ന്‍റ്, ബി​യാ​സി​ന് സ​മീ​പ​മു​ള്ള ബു​ദ്ധ തെ​ഹ് സൈ​നി​ക താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​വ​ർ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​താ​യി ഏ​ജ​ൻ​സി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഖാ​സ കാ​ന്‍റോ​ൺ​മെ​ന്‍റി​ന്‍റെ കോ​മ്പൗ​ണ്ട് മ​തി​ലി​ന് സ​മീ​പം കു​റ​ഞ്ഞ തീ​വ്ര​ത​യു​ള്ള ഐ​ഇ​ഡി സ്ഫോ​ട​നം ന​ട​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സൈ​നി​ക താ​വ​ള​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വീ​ണ്ടും പു​തി​യ ആ​ക്ര​മ​ണ ഭീ​ഷ​ണി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

വി​ദേ​ശ​ത്തു​നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഷെ​ഹ്സാ​ദ് ഭ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ദേ​ശി​ക കു​റ്റ​വാ​ളി​ക​ളെ​യും നെ​റ്റ്‌​വ​ർ​ക്കു​ക​ളെ​യും ഉ​പ​യോ​ഗി​ച്ച് അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ്ര​മം ന​ട​ക്കു​ന്ന​താ​യാ​ണ് നി​ഗ​മ​നം.  മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മൃ​ത്‌​സ​റി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും ത​ന്ത്ര​പ്ര​ധാ​ന സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ സു​ര​ക്ഷ​യും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി.

Tags : Highalert Puinjab Terror Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up