Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Terror

പ​ള്ളി​യി​ൽ ക​ത്തി​യു​മാ​യി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്‌​ടി​ച്ച​യാ​ൾ ഫ്രാ​ൻ​സി​ൽ പി​ടി​യി​ൽ

പാ​​​​​രീ​​​​​സ്: ഫ്രാ​​​​​ൻ​​​​​സി​​​​​ലെ ഫോ​​​​​ർ​​​​​ബാ​​​​​ക്ക് ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ൽ പ​​​​​ള്ളി​​​​​യി​​​​​ൽ ക​​​​​ത്തി​​​​​യു​​​​​മാ​​​​​യി ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റി ഭീ​​​​​ക​​​​​രാ​​​​​ന്ത​​​​​രീ​​​​​ക്ഷം സൃ​​​​​ഷ്‌​​​​​ടി​​​​​ക്കു​​​​​ക​​​​​യും മു​​​​​ദ്രാ​​​​​വാ​​​​​ക്യം വി​​​​​ളി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത അ​​​​​ക്ര​​​​​മി​​​​​യെ സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന പി​​​​​ടി​​​​​കൂ​​​​​ടി.

ചൊ​​​​​വ്വാ​​​​​ഴ്ച​​​​​യാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.‘അ​​​​​ള്ളാ​​​​​ഹു അ​​​​​ക്ബ​​​​​ർ’ എ​​​​​ന്ന് ഉ​​​​​റ​​​​​ക്കെ വി​​​​​ളി​​​​​ച്ചു​​​​​കൊ​​​​​ണ്ടാ​​​​​ണ് 35കാ​​​​​ര​​​​​നാ​​​​​യ പ്ര​​​​​തി പ​​​​​ള്ളി​​​​​ക്കു​​​​​ള്ളി​​​​​ലേ​​​​​ക്ക് അ​​​​​തി​​​​​ക്ര​​​​​മി​​​​​ച്ചു​​​​​ക​​​​​യ​​​​​റി പ്രാ​​​​​ർ​​​​​ഥി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കു​​​​​നേ​​​​​രേ ക​​​​​ത്തി​​​​​ വീ​​​​​ശി അ​​​​​ക്ര​​​​​മം അ​​​​​ഴി​​​​​ച്ചു​​​​​വി​​​​​ട്ട​​​​​ത്.

വി​​​​​വ​​​​​ര​​​​​മ​​​​​റി​​​​​ഞ്ഞ് ഉ​​​​​ട​​​​​ൻ​​​​​ത​​​​​ന്നെ സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി​​​​​യ പൊ​​​​​ലി​​​​​സ് സം​​​​​ഘം അ​​​​​ക്ര​​​​​മി​​​​​യെ വെ​​​​​ടി​​​​​വ​​​​​ച്ച് വീ​​​​​ഴ്ത്തു​​​​​ക​​​​​യും ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ക്കു​​​​​ക​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. പ​​​​​രി​​​​​ക്കേ​​​​​റ്റ അ​​​​​ക്ര​​​​​മി​​​​​യെ നി​​​​​ല​​​​​വി​​​​​ൽ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. സം​​​​​ഭ​​​​​വ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് ഫ്ര​​​​​ഞ്ച് ഭീ​​​​​ക​​​​​ര​​​​​വി​​​​​രു​​​​​ദ്ധ സേ​​​​​ന അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. പ്ര​​​​​തി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പൊ​​​​​ലി​​​​​സ് പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടി​​​​​ട്ടി​​​​​ല്ല.

നാ​​​​​ലു ദി​​​​​വ​​​​​സ​​​​​ത്തെ ഫ്രാ​​​​​ൻ​​​​​സ് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നാ​​​​​യി ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ ഈ​​​​​മാ​​​​​സം 25ന് ​​​​​പാ​​​​​രീ​​​​​സി​​​​​ലെ​​​​​ത്താ​​​​​നി​​​​​രി​​​​​ക്കേയു​​​​​ണ്ടാ​​​​​യ ഈ ​​​​​സം​​​​​ഭ​​​​​വ​​​​​ത്തെ അ​​​​​ത്യ​​​​​ന്തം ഗൗ​​​​​ര​​​​​വ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് സു​​​​​ര​​​​​ക്ഷാ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ൾ കാ​​​​​ണു​​​​​ന്ന​​​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ രാ​​​​​ജ്യ​​​​​ത്തെ ആ​​​​​രാ​​​​​ധ​​​​​നാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലും പൊ​​​​​തു​​​​​സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും സു​​​​​ര​​​​​ക്ഷ ശ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​താ​​​​​യി അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.

International

ബോണ്ടി ബീച്ചിൽ രക്തസാക്ഷികളായി ആ ധീരദമ്പതികളും മോറിസണും

സി​​​ഡ്നി: ഒാ​സ്ട്രേ​ലി​യ​യി​ലെ ബോ​ണ്ടി ബീ​ച്ചി​ൽ 16 പേ​രെ വെ​ടി​വ​ച്ചു കൊ​ന്ന ഭീ​ക​ര​രെ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച അ​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദി​നെ ഒാ​സ്ട്രേ​ലി​യ ഹീ​റോ​യാ​യി വാ​ഴ്ത്തു​മ്പോ​ൾ അ​തേ ധീ​ര​കൃ​ത്യം ചെ​യ്യാ​ൻ ശ്ര​മി​ച്ചു ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ത്തി​യ മ​റ്റു ര​ണ്ടു പേ​രു​ടെ ക​ഥ​യും ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്നു. ബോ​റി​സ് ഗു​ർ​മ​ൻ (69), ഭാ​ര്യ സോ​ഫി ജൂതദമ്പതികളാണ് ധീരരക്തസാക്ഷികളായി മാറിയത്. ഭീകരനെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇരുവരെയും അയാൾ കൊലപ്പെടുത്തുകയായിരുന്നു.

ബീച്ചിലൂടെ കടന്നുപോയ ഒരു കാറിന്‍റെ ഡാഷ് കാമറയിലാണ് ഇവർ ജീവൻ പണയപ്പെടുത്തിയ നടത്തിയ ശ്രമങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ബീച്ചിൽ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തിയിട്ട് തോക്കുകളുമായി ആക്രമണത്തിന് ഇറങ്ങിയ സാജിദ് അക്രം എന്ന ഭീകരനെ കയറിപ്പിടിച്ച് വഴിയിലേക്കു തള്ളിയിട്ട ശേഷം തോക്കുകളിലൊന്നു പിടിച്ചെടുക്കുന്ന ബോറിസിനെ ദൃശ്യങ്ങളിൽ കാണാം.

സഹായിക്കാൻ ഭാര്യയും

ബോറിസിനെ സഹായിക്കാൻ ഭാര്യ സോഫിയും ഒാടിയെത്തി. എന്നാൽ, ഭീകരനെ കീഴ്പ്പെടുത്താൻ ഇവർക്ക് ആയില്ല. കൈയിൽ അവശേഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് ഭീകരൻ ഇരുവരെയും വെടിവച്ചുവീഴ്ത്തി. പിന്നീട് പുറത്തുവന്ന ഡ്രോൺ വീഡിയോ ദൃശ്യങ്ങളിൽ ഇരുവരും വെടിയേറ്റു റോഡിൽ മരിച്ചുകിടക്കുന്നത് കാണാം. ജനുവരിയിൽ 35-ാം വിവാഹവാർഷകം ആഘോഷിക്കാനിരിക്കെയാണ് ഇരുവരുടെയും ധീരരക്തസാക്ഷിത്വം.

കാറുടമ ചൈനീസ് സാമൂഹിക മാധ്യമമായ റോഡ് നോട്ടിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതതോടെയാണ് ഇവരുടെ ധീരകൃത്യം പുറംലോകം അറിഞ്ഞത്. ഇതു തങ്ങൾക്കു ഹൃദയം തകർന്ന അനുഭവമായി. പ്രിയപ്പെട്ട ബോറിസും സോഫിയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തി... അവരുടെ വേർപാട് ഇനിയും ഉൾക്കൊള്ളാനാവുന്നില്ലെന്നു ബന്ധുക്കൾ പ്രതികരിച്ചു. റഷ്യയിൽനിന്നു കുടിയേറിയ ദമ്പതികളിൽ ബോറിസ് മുൻ മെക്കാനിക് ആണ്. സോഫിയ ഒാസ്ട്രേലിയൻ പോസ്റ്റൽ വകുപ്പിൽ ജോലിക്കാരിയായിരുന്നു.

Movies

ആയിരം മുറിവുകളാൽ ഭീകരർ ചോര വീഴ്ത്തുമോ? തരംഗമായി ധുരന്ധർ

ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗിന്‍റെ ഹൈ-ഒക്ടേൻ സ്പൈ ത്രില്ലർ "ധുരന്ധർ'-ന്‍റെ ട്രെയിലർ തരംഗമാകുമ്പോൾ പ്രേക്ഷകർ ആകാംക്ഷയിൽ. റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ട്രെയിലർ വൻ തരംഗമായി മാറി. കഴിഞ്ഞ ഒരാഴ്ചയായി ടീം "ധുരന്ധർ', ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. രൺവീർ സിങ്, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, എന്നിവരുടെ പോസ്റ്ററുകൾ ആരാധകരിൽ വലിയ ആവേശം തീർത്തിരുന്നു. പോസ്റ്ററുകൾക്കു പിന്നാലെ ഇന്നു റിലീസ് ചെയ്ത ട്രെയിലറും ആരാധകർ ആഘോഷമാക്കി മാറ്റുകയാണ്.

നാലു മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ "ധുരന്ധർ'-റിലേക്കുള്ള നേർക്കാഴ്ചയാണ്. ഓരോ കഥാപാത്രത്തിന്‍റെയും ഉൾവശംകൂടി വെളിപ്പെടുത്തുന്നതാണ് ട്രെയിലർ. അവിശ്വസനീയമായ യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമാണ് "ധുരന്ധർ'. പാകിസ്ഥാൻ ഭീകരതയും അതു തകർക്കാനുള്ള ഇന്ത്യയുടെ ഉറച്ച ശ്രമങ്ങളും അതിർത്തി കടന്നുള്ള രഹസ്യാന്വേഷണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലുമാണ് "ധുരന്ധർ' ഒരുക്കിയിരിക്കുന്നത്.

ഒരു തടവുകാരനെ പീഡിപ്പിക്കുന്ന അർജുന്‍റെ കഥാപാത്രത്തിന്‍റെ ഭയാനകമായ രംഗത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. പാകിസ്ഥാൻ ഏകാധിപതി മുഹമ്മദ് സിയാ ഉൾ ഹഖ്, ഇന്ത്യയെ ആയിരം മുറിവുകളാൽ ചോര വീഴ്ത്താനുള്ള ലക്ഷ്യമാണ് വിഷയം. അർജുൻ രാംപാലിന്‍റെയും അക്ഷയ് ഖന്നയുടെയും ശക്തമായ പെർഫോമൻസ് ട്രെയിലർ കാണാം. ട്രെയിലർ അക്രമാസക്തമാണ്. കൂടാതെ വെടിവയ്പ്, സ്ഫോടനങ്ങൾ, വൻനാശം എന്നിവ ഉൾക്കൊള്ളുന്ന ആക്ഷൻ-പായ്ക്ക് സീക്വൻസുകൾ നിറഞ്ഞതാണ്.


ആദിത്യ ധർ സംവിധാനം ചെയ്ത ഈ ഹൈ-ഒക്ടേൻ സ്പൈ ത്രില്ലർ 2025 ലെ ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ്. കഥ, രണ്ട് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസി റോളൗട്ടിലേക്ക് നയിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. രൺവീർ സിങ്ങിന്‍റെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തമാണ് "ധുരന്ധർ'.

International

പാ​ക്കി​സ്ഥാ​നി​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ ഭീ​ക​രാ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

 

ല​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ ഗ്രൗ​ണ്ടി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. പാ​ക്കി​സ്ഥാ​നി​ലെ ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ലെ കൗ​സ​ർ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്ന് പാ​ക്കി​സ്ഥാ​ൻ സു​ര​ക്ഷാ സേ​ന സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. മേ​ഖ​ല​യി​ൽ പാ​ക്കി​സ്ഥാ​ന്‍റെ സൈ​നി​ക ന​ട​പ​ടി തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ മാ​സം പ്ര​വി​ശ്യ​യി​ൽ ഓ​പ്പ​റേ​ഷ​ൻ സ​ർ​ബ​കാ​ഫ് എ​ന്ന പേ​രി​ൽ ന​ട​ത്തി​യ സൈ​നി​ക ന​ട​പ​ടി​യി​ൽ മൂ​ന്ന് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ ഭീ​ക​ര​ർ പോ​ലീ​സ് വാ​ഹ​നം ആ​ക്ര​മി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഒ​രു പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ കൊ​ല്ല​പ്പെ​ട്ടു.

Latest News

Corehub Up