ബാഴ്സലോണ: റയൽ മാഡ്രിഡിന്റെ പരിശീലകനായുള്ള രണ്ടാം വരവ് ജയത്തോടെ തുടങ്ങി ഹൊസെ മൗറിഞ്ഞോ. പകരക്കാരനായി കളത്തിലെത്തിയ കാർലോസ് എസ്പി 90-ാം മിനിറ്റിൽ നേടിയ ഗോളിൽ 2-1ന് എസ്പാനിയോളിനെ തോല്പിച്ചാണ് പുതിയ ലാ ലിഗ ഫുട്ബോൾ സീസണ് റയൽ ജയത്തോടെ തുടങ്ങിയത്.
ഒന്പതാം മിനിൽ ജൂഡ് ബെല്ലിങ്ഗം ഹെഡറിലൂടെ റയലിന് സ്വപ്നതുല്യമായ തുടക്കം നല്കി. എന്നാൽ, 30-ാം മിനിറ്റിൽ അലക്സ് കൽത്രാവയിലൂടെ എസ്പാനിയോൾ സമനില പിടിച്ചു. മത്സരം സമനിലയെന്നു കരുതിയിരിക്കേ കാർലോസ് എസ്പി റയലിന്റെ വിജയ ഗോൾ കണ്ടെത്തി.
Tags : Deepika DeepikaNewspaper BreakingNews Winning start Mourinho