മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റർ: പെപ് ഗ്വാർഡിയോള ഇല്ലാത്ത പുതിയ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണ് വിജയത്തുടക്കമിട്ട് മാഞ്ചസ്റ്റർ സിറ്റി.
ഗ്വാർഡിയോളയ്ക്കു പകരമെത്തിയ എൻസോ മരെസ്കയുടെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ ബോണ്മൗത്തിനെതിരായ ആവേശകരമായ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-1ന് ജയിച്ചു. അവസാന മിനിറ്റുകളിൽ മാർക്ക് ഗുവെഹിയും ജോസ്കോ ഗ്വാർഡിയോളും നേടിയ ഗോളുകളാണ് സ്വന്തം എത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റിക്ക് ജയമൊരുക്കിയത്. ആറാം മിനിറ്റിൽ മാർകസ് ടാവെർനിയുടെ ഗോളിലൂടെ സന്ദർശകർ മുന്നിലെത്തിയിരുന്നു.
മറ്റൊരു മത്സരത്തിൽ ടോടൻഹാമിനെ എതിരില്ലാത്ത മൂന്നു ഗോളിന് ബ്രെന്റ്ഫോർഡ് പരാജയപ്പെടുത്തി.എവർട്ടൺ, ലീഡ്സ് യുണൈറ്റഡ്, ഇപ്സ്്വിച്ച് ടൗൺ ടീമുകളും ജയിച്ചു.
Tags : Deepika DeepikaNewspaper BreakingNews City escaped