x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​​പ്പ​​ർ ബ​​യേ​​ണ്‍


Published: August 24, 2026 03:16 AM IST | Updated: August 24, 2026 03:17 AM IST

ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്

ഡോ​​ർ​​ട്മു​​ണ്ട്: ഗോ​​ൾ അടിക്കുകയും അ​​ടി​​പ്പി​​ക്കു​​ക​​യും ചെ​​യ്ത മൈ​​ക്കി​​ൾ ഒ​​ലീ​​സെ​​യു​​ടെ മി​​ക​​വി​​ൽ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് ജ​​ർ​​മ​​ൻ സൂ​​പ്പ​​ർ ക​​പ്പി​​ൽ മു​​ത്ത​​മി​​ട്ടു. ലീ​​ഗ് സീ​​സ​​ണു മു​​ന്നോ​​ടി​​യാ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ ബ​​യേ​​ണ്‍ 2-1ന് ​​ബൊ​​റൂ​​സി​​യ ഡോ​​ർ​​ട്മു​​ണ്ടി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ബ​​യേ​​ണി​​ന്‍റെ 12-ാമ​​ത്തെ സൂ​​പ്പ​​ർ ക​​പ്പ് നേ​​ട്ട​​മാ​​ണ്.

സാ​​ധാ​​ര​​ണ​​യാ​​യി മു​​ൻ സീ​​സ​​ണി​​ലെ ബു​​ണ്ട​​സ് ലി​​ഗ ജേ​​താ​​ക്ക​​ളും ജ​​ർ​​മ​​ൻ ക​​പ്പ് വി​​ജ​​യി​​ക​​ളു​​മാ​​ണ് സൂ​​പ്പ​​ർ ക​​പ്പി​​ൽ ഏ​​റ്റു​​മു​​ട്ടു​​ക. എ​​ന്നാ​​ൽ ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ബു​​ണ്ട​​സ് ലി​​ഗ​​യും ജ​​ർ​​മ​​ൻ ക​​പ്പും ബ​​യേ​​ണി​​നാ​​യി​​രു​​ന്നു. ബൊ​​റൂ​​സി​​യ ബു​​ണ്ട​​സ്‌ലി​​ഗ​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രു​​മാ​​യി.

ബൊ​​റൂ​​സി​​യ​​യു​​ടെ സി​​ഗ്ന​​ൽ ഇ​​ഡു​​ന പാ​​ർ​​ക്കി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ന്‍റെ 28-ാം മി​​നി​​റ്റി​​ൽ ന​​ഥാ​​നി​​യേ​​ൽ ബ്രൗ​​ണ്‍ ടീ​​മി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. ഒ​​ലീ​​സെ​​യു​​ടെ ക്രോ​​സി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു ഗോ​​ൾ.

ആ​​ദ്യ​​പ​​കു​​തി​​യു​​ടെ അ​​ധി​​ക സ​​മ​​യ​​ത്ത് ഒ​​ലി​​സെ നേ​​ടി​​യ ഗോ​​ൾ ബു​​ണ്ട​​സ് ലി​​ഗ ചാ​​ന്പ്യന്മാ​​ർ​​ക്ക് ആ​​ധി​​പ​​ത്യം ന​​ൽ​​കി.75-ാം മി​​നി​​റ്റി​​ൽ ഫാ​​ബി​​യോ സി​​ൽ​​വ ഒ​​രു​​ഗോ​​ൾ മ​​ട​​ക്കി ഡോ​​ർ​​ട്മു​​ണ്ടി​​ന് സ​​മ​​നി​​ല പ്ര​​തീ​​ക്ഷ​​ക​​ൾ ന​​ല്കി. എ​​ന്നാ​​ൽ, 90-ാം മി​​നി​​റ്റി​​ൽ റാ​​മി ബെ​​ൻ​​സെ​​ബൈ​​നി ചു​​വ​​പ്പു​​കാ​​ർ​​ഡ് ക​​ണ്ടു പു​​റ​​ത്താ​​യ​​ത് ആ​​തി​​ഥേ​​യ​​ർ​​ക്കു തി​​രി​​ച്ച​​ടി​​യാ​​യി.

Tags : Deepika DeepikaNewspaper BreakingNews Super Bayern

Recent News

Corehub Up