ന്യൂഡല്‍ഹി: 2026 ബിഡബ്ല്യുഎഫ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് കൂട്ടുകെട്ട് പ്രീക്വാര്‍ട്ടറില്‍. അമേരിക്കയുടെ 16-ാം സീഡായ ലോറന് ലാം - അലിസണ് ക്വിന്ലി കൂട്ടുകെട്ടിനെയാണ് രണ്ടാം റൗണ്ടില്‍ ട്രീജ-ഗായത്രി സഖ്യം കീഴടക്കിയത്; 21-15, 21-12.
പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍, ഓസ്ട്രിയയുടെ കോളിന്‍സ് വാലന്റൈന്‍ എതിരേ ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷം തിരിച്ചുവരവു ജയം സ്വന്തമാക്കി. സ്കോര്‍: 16-21, 21-8, 21-4. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ഉന്നതി ഹൂഡ രണ്ടാം റൗണ്ടിലെത്തി. ബര്‍മയുടെ ഹ്താര് തുസാറിനെയാണ് ഉന്നതി കീഴടക്കിയത്. സ്കോര്‍: 22-20, 21-16. അതേസമയം, ഡബിൾസ് ഇനങ്ങളിൽ ഇന്നലെ ഇറങ്ങിയ ഇന്ത്യൻ സഖ്യങ്ങൾക്കു ജയം സ്വന്തമാക്കാൻ സാധിച്ചില്ല.