x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി-​ഷ​ർ​ട്ട് പൊ​ളി​റ്റി​ക്സു​മാ​യി രാ​ഹു​ൽ ഗാ​ന്ധി: 'ജെ​ൻ സി' ​വോ​ട്ട​ർ​മാ​രെ ല​ക്ഷ്യ​മി​ട്ട് വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ മാ​റ്റം 

ഓൺലൈൻ ഡെസ്ക്
Published: August 24, 2026 03:12 AM IST | Updated: August 24, 2026 03:12 AM IST

രാഹുൽ ഗാന്ധി ഛാത്രോം കി ഗൂഞ്ച് പരിപാടിയിൽ

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ വ​സ്ത്ര​ധാ​ര​ണ രീ​തി​ക​ളി​ൽ പു​തി​യ ത​രം​ഗം സൃ​ഷ്ടി​ച്ച് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. 2022-ലെ ​ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ വെ​ള്ള ടി-​ഷ​ർ​ട്ട് ധ​രി​ച്ച് തു​ട​ങ്ങി​യ രാ​ഹു​ൽ, ഇ​പ്പോ​ൾ 'ജെ​ൻ സി'​ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ല​ക്ഷ്യ​മി​ട്ട് നി​റ​പ്പ​കി​ട്ടു​ള്ള ടി-​ഷ​ർ​ട്ടു​ക​ളി​ലേ​ക്ക് മാ​റി​യി​രി​ക്കു​ക​യാ​ണ്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ‘ഛാത്രോം ​കി ഗൂ​ഞ്ച്’ പ​രി​പാ​ടി​ക​ളി​ലാ​ണ് അ​ദ്ദേ​ഹം ഈ ​പു​തി​യ ലു​ക്കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

നേ​ര​ത്തെ കു​ർ​ത്ത-​പൈ​ജാ​മ മാ​ത്രം ധ​രി​ച്ചി​രു​ന്ന നി​ര​വ​ധി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും രാ​ഹു​ലി​ന്‍റെ വ​ഴി​പി​ന്തു​ട​ർ​ന്ന് ടി-​ഷ​ർ​ട്ടി​ലേ​ക്ക് മാ​റി​യി​രു​ന്നു. രാ​ഹു​ലി​ന്‍റെ ടി-​ഷ​ർ​ട്ട് രാ​ഷ്ട്രീ​യ​ത്തെ ബി​ജെ​പി പ​ല​പ്പോ​ഴും പ​രി​ഹ​സി​ക്കു​ക​യും ഗൗ​ര​വ​മി​ല്ലാ​യ്മ​യാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹം അ​ത് കാ​ര്യ​മാ​ക്കി​യി​ല്ല. കോ​ട്ട​യി​ൽ നീ​ല, അ​ല​ഹാ​ബാ​ദി​ൽ പി​ങ്ക്, പൂ​നെ​യി​ൽ മ​ഞ്ഞ എ​ന്നീ നി​റ​ങ്ങ​ളി​ലു​ള്ള ഷ​ർ​ട്ടു​ക​ൾ ധ​രി​ച്ചാ​ണ് രാ​ഹു​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി സം​വ​ദി​ച്ച​ത്.

യു​വ​വോ​ട്ട​ർ​മാ​രെ​യും വ​നി​ത​ക​ളെ​യും പാ​ർ​ട്ടി​യോ​ട് അ​ടു​പ്പി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് ഈ ​പു​തി​യ ത​ന്ത്ര​ത്തി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​ത്. വ​രും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മാ​കു​ന്ന ചെ​റു​പ്പ​ക്കാ​രെ​യും സ്ത്രീ​ക​ളെ​യും ആ​ക​ർ​ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഈ ​പു​തി​യ മെ​യ്‌​ക്കോ​വ​ർ. 

Tags : RahulGandhi ChatronKiGoonj LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up