x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഡി​ഫി​ക്കേ​ഷ​നി​ൽ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഇ​ള​വ് ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

വെബ് ഡെസ്‌ക്
Published: August 24, 2026 03:54 AM IST | Updated: August 24, 2026 03:54 AM IST

കേരള ഹൈക്കോടതി

കൊ​ച്ചി: കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ട​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഇ​ള​വ് ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. വാ​ഹ​ന​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത മോ​ഡി​ഫി​ക്കേ​ഷ​നു​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

അ​നു​മ​തി​യി​ല്ലാ​തെ ഘ​ടി​പ്പി​ക്കു​ന്ന അ​തി​തീ​വ്ര പ്ര​കാ​ശ​മു​ള്ള ലൈ​റ്റു​ക​ള്‍, റെ​ഡ്ബ്ലൂ സ്‌​ട്രോ​ബ് ലൈ​റ്റു​ക​ള്‍, മ​ള്‍​ട്ടി-​ക​ള​ര്‍ ലൈ​റ്റു​ക​ള്‍, വീ​ല്‍ സ്‌​പേ​സ​റു​ക​ള്‍, അ​നു​വ​ദ​നീ​യ പ​രി​ധി​ക്ക​പ്പു​റ​മു​ള്ള വീ​തി​യേ​റി​യ ട​യ​റു​ക​ള്‍ തു​ട​ങ്ങി​യ​ക്കെ​തി​രെ​യാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍.

ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ലെ മ​റ്റ് യാ​ത്ര​ക്കാ​രു​ടെ​യും, കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ​യ്ക്ക് ഗു​രു​ത​ര ഭീ​ഷ​ണി​യാ​ണെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, എ​സ്. മു​ര​ളീ കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബ​ഞ്ച് വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ട​ങ്ങ​ളി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ലൈ​റ്റിം​ഗ്, ലൈ​റ്റ്-​സി​ഗ്‌​ന​ലിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, റെ​ട്രോ-​റി​ഫ്‌​ല​ക്ട​റു​ക​ള്‍ എ​ന്നി​വ മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ളി​ല്‍ ഘ​ടി​പ്പി​ക്കാ​വൂ എ​ന്നാ​ണ് ഹൈ​ക്കോ​ട​തി ആ​വ​ര്‍​ത്തി​ച്ച​ത്. ച​ട്ട​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക​മാ​യി അ​നു​വ​ദി​ച്ചി​ട്ടി​ല്ലാ​ത്ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഘ​ടി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കേ​ര​ള മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ട​ത്തി​ലെ റൂ​ള്‍ 334 ഉ​പ​യോ​ഗി​ച്ച് ഇ​ള​വ് ന​ല്‍​കാ​നാ​കി​ല്ലെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up