ചേലക്കര ഗ്രാമപഞ്ചായത്തിലെ പുനർനിർമിച്ച ചെട്ടിത്തെരുവ് പാലം കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനംചെയ്യുന്നു.
ചേലക്കര: ഗ്രാമപഞ്ചായത്തിലെ പുനർനിർമിച്ച ചെട്ടിത്തെരുവ് പാലം കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനംചെയ്തു. യു.ആർ. പ്രദീപ് എംഎൽഎ അധ്യക്ഷതവഹിച്ചു.
കെ. രാധാകൃഷ്ണൻ എംഎൽഎ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തി സ്വാഗതംപറഞ്ഞു. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായി. ചടങ്ങിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ചേലക്കര ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ ഒ.എസ്. സജി, വിനോദ് പന്തലാടി, കെ. നന്ദകുമാർ, കെ.എം. ബൾക്കീസ്, പഞ്ചായത്ത് അംഗങ്ങളായ പ്രദീപ് നമ്പ്യാത്ത്, സരിത പ്രഭാകരൻ, സെക്രട്ടറി എം. ജയലക്ഷ്മി, അസി.എൻജിനീയർ വി.എസ്. സിന്ധു റിപ്പോർട്ട് എന്നിവർ സംസാരിച്ചു.
Tags : NattuVishesham DistrictNews