x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്നം​കു​ള​ത്തെ ഓ​ണ​ത്ത​ല്ല് 27ന്

വെബ് ഡെസ്ക്
Published: August 24, 2026 04:54 AM IST | Updated: August 24, 2026 04:54 AM IST

കു​ന്നം​കു​ള​ത്തെ ഓ​ണ​ത്ത​ല്ല് (ഫ​യ​ൽ​ഫോ​ട്ടോ)

​തൃ​ശൂ​ർ: ഓ​ണം ക​ഴി​ഞ്ഞാ​ൽ ഞ​ങ്ങ​ൾ​ക്കൊ​രു കൂ​ട്ട​ത്ത​ല്ല് നി​ർ​ബ​ന്ധാ... കു​ന്നം​കു​ള​ത്ത് ഇ​ത്ത​വ​ണ​യും ഓ​ണ​ത്ത​ല്ലു​ണ്ടാ​കും. ഓ​ണ​ക്കാ​ലം പൊ​ടി​പൂ​ര​മാ​ക്കു​ന്ന​തി​നു കു​ന്നം​കു​ള​ത്തു​കാ​രു​ടെ ഒ​രു ശീ​ല​മാ​ണ് ഓ​ണ​ത്ത​ല്ല്. കു​ന്നം​കു​ള​ത്തെ ഓ​ണ​ത്ത​ല്ലി​നു പ്ര​ത്യേ​ക​ത​ക​ളേ​റെ​യാ​ണ്. അ​ടി ഒ​രു കാ​യി​ക​വി​നോ​ദ​മാ​ണെ​ന്നു മാ​ത്രം. മു​തു​മു​ത്ത​ച്ഛന്മാ​രു​ടെകാ​ല​ത്ത് തു​ട​ങ്ങി​യ​താ​ണ് ഈ ​ഓ​ണ​ത്ത​ല്ലെ​ന്ന് കു​ന്നം​കു​ളം നി​വാ​സി​ക​ൾ പ​റ​യു​ന്നു. ഓ​ണ​പ്പ​ട​യെ​ന്നും ക​യ്യാ​ങ്ക​ളി​യെ​ന്നും ഇ​തി​നു​പേ​രു​ണ്ട്. അ​ന്യം​നി​ന്നു​പോ​കു​ന്ന ഈ ​ക​ല​യെ കു​ന്നം​കു​ള​ത്തെ ചി​ല ക്ല​ബു​ക​ളാ​ണ് ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ ഉ​ണ​ർ​ത്തി​യെ​ടു​ത്ത​ത്. വാ​ശി​യേ​റി​യ ഓ​ണ​ത്ത​ല്ലു​മാ​യാ​ണ് ഇ​ക്കൊ​ല്ല​വും ഇ​വ​രെ​ത്തു​ന്ന​ത്. തി​രു​വോ​ണ​പ്പി​റ്റേ​ന്ന് 27നാ​ണ് ഇ​ത്ത​വ​ണ​ത്തെ ഓ​ണ​ത്ത​ല്ല്.

കൈ ​പ​ര​ത്തി​യു​ള്ള അ​ടി​യും ത​ട​യും മാ​ത്ര​മേ ഓ​ണ​ത്ത​ല്ലി​ൽ പാ​ടു​ള്ളൂ. മു​ഷ്ടി​ചു​രു​ട്ടി ഇ​ടി​ക്കു​ക​യോ ച​വി​ട്ടു​ക​യോ അ​രു​ത്. വ്യ​വ​സ്ഥ തെ​റ്റു​ന്പോ​ൾ ത​ല്ലു​കാ​രെ പി​ടി​ച്ചു​മാ​റ്റു​വാ​ൻ റ​ഫ​റി (ചാ​യി​കാ​ര​ൻ​മാ​ർ അ​ല്ലെ​ങ്കി​ൽ ചാ​തി​ക്കാ​ര​ൻ​മാ​ർ) ഉ​ണ്ട്. ഏ​തെ​ങ്കി​ലും ഒ​രു ചേ​രി​യി​ൽ​നി​ന്നു പോ​ർ​വി​ളി മു​ഴ​ക്കി ഒ​രാ​ൾ ആ​ട്ട​ക്ക​ള​ത്തി​ലി​റ​ങ്ങു​ന്നു. തു​ല്യ​നാ​യ ഒ​രാ​ൾ എ​തി​ർ​ചേ​രി​യി​ൽ​നി​ന്നും ഇ​റ​ങ്ങും. ത​റ്റു​ടു​ത്ത് ചേ​ല മു​റു​ക്കി "ഹ​യ്യ​ത്ത​ടാ' എ​ന്നൊ​രാ​ർ​പ്പോ​ടെ നി​ലം​വി​ട്ടു​യ​ർ​ന്ന് ക​ളം​തൊ​ട്ടു​വ​ന്ദി​ച്ച് ഒ​റ്റ​ക്കു​തി​പ്പി​ൽ ര​ണ്ടു​ത​ല്ലു​കാ​രും മു​ഖ​ത്തോ​ടു മു​ഖം​നോ​ക്കി​നി​ന്ന് ഇ​രു​കൈ​ക​ളും കോ​ർ​ക്കും. പി​ന്നെ കൈ​ക​ൾ ര​ണ്ടും ആ​കാ​വു​ന്ന​ത്ര ബ​ല​ത്തി​ൽ കോ​ർ​ത്ത് മു​ക​ളി​ലേ​ക്കു​യ​ർ​ത്തി താ​ഴേ​ക്കു ശ​ക്തി​യാ​യി വ​ലി​ച്ചു​വി​ടു​വി​ക്കും. അ​തോ​ടെ ത​ല്ലു തു​ട​ങ്ങു​ക​യാ​യി. ഒ​പ്പം ആ​ർ​പ്പു​വി​ളി​ക​ളും. ത​ല്ലു തു​ട​ങ്ങി​യാ​ൽ ഏ​തെ​ങ്കി​ലും ഒ​രു പ​ക്ഷ​ത്തി​നു വി​ജ​യം കി​ട്ടാ​തെ ക​ളം​വി​ട്ടു​പോ​ക​രു​തെ​ന്നാ​ണു നി​യ​മം.

കാ​വ​ശേ​രി ഗോ​പാ​ല​ൻ നാ​യ​രാ​ണു കു​ന്നം​കു​ളം ഓ​ണ​ത്ത​ല്ലി​ലെ വീ​ര​നാ​യ​ക​ൻ. സ്വ​ന്തം ദേ​ഹ​ത്ത് എ​തി​രാ​ളി​യു​ടെ കൈ ​ഒ​രി​ക്ക​ൽ​പോ​ലും വീ​ഴി​ക്കാ​തെ നാ​ൽ​പ​തു​കൊ​ല്ലം ത​ല്ലി ജ​യി​ച്ച​യാ​ളാ​ണ് ഇ​ദ്ദേ​ഹം. ക​ട​ന്പൂ​ർ അ​ച്ചു​മൂ​ത്താ​ൻ, കാ​മ​ശേ​രി ഗോ​പാ​ല​ൻ നാ​യ​ർ, വ​ര​വൂ​ർ സെ​യ്താ​ലി, എ​ട​പ്പാ​ൾ ഗോ​പാ​ല​ൻ, പാ​ത്തു​ക്കു​ടി ഉ​ട്ടൂ​പ്പ് തു​ട​ങ്ങി​യ​വ​രും പേ​രു​കേ​ട്ട ഓ​ണ​ത്ത​ല്ലു​കാ​രാ​ണ്.

വി​സ്മൃ​തി​യി​ലേ​ക്കു​വീ​ഴാ​ൻ തു​ട​ങ്ങി​യ ഓ​ണ​ത്ത​ല്ലി​നു പു​ന​രാ​വി​ഷ്ക്കാ​രം ന​ൽ​കു​ന്ന​ത് കു​ന്നം​കു​ള​ത്തെ ക​ലാ​കാ​യി​ക​സം​ഘ​ട​ന​ക​ൾ, പ്ര​ത്യേ​കി​ച്ച് ഐ​ജി​എ, നാ​ഷ​ണ​ൽ ക്ല​ബ്, ഡീ​ല​ക്സ് ക്ല​ബ്, ല​യ​ണ്‍​സ് ക്ല​ബ് തു​ട​ങ്ങി​യ​വ​രാ​ണ്. ജ​വ​ഹ​ർ സ്റ്റേ​ഡി​യം അ​ല്ലെ​ങ്കി​ൽ ജ​വ​ഹ​ർ സ്ക്വ​യ​റി​ൽ ആ​യി​രു​ന്നു ഓ​ണ​ത്ത​ല്ല് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ കു​ന്നം​കു​ളം പോ​പ്പു​ല​ർ ക്ല​ബി​ൽ ആ​ണ് ഓ​ണ​ത്ത​ല്ല് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up