ഒല്ലൂർ വിശുദ്ധ എവുപ്രാസ്യമ്മയുടെ 20 -ാമത് തിരുനാളിനോടാനുബന്ധിച്ചുള്ള വാഹന വെഞ്ചരിപ്പ് ഫാ. സാൽവിൻ കണ്ണനായ്ക്കൽ നിർവഹിക്കുന്നു.
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ വിശുദ്ധ റപ്പായേൽ മാലാഖയുടെ 190-ാം തിരുനാൾ ആഘോഷത്തിനുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഫാ. ജിയോ കടവി നിർവഹിച്ചു.
വൈകീട്ട് നാലിന് വിവിധ മേഖലകളിൽനിന്നുള്ള വിളംബര പദയാത്ര പള്ളി ഗ്രൗണ്ടിൽ എത്തി. ഫാ. ജോർജ് കുന്പളശേരി ഒസിഡി പതാക ഏറ്റുവാങ്ങി സന്ദേശം നൽകി. ഫാ. ഡേവിസ് പുലിക്കോട്ടിൽ, ഫാ. ജിജോ തറയിൽ, ഡീക്കൻ സിറിൽ വട്ടക്കാട്ടുശേരി, ഫാ. പ്രകാശ് പുത്തൂർ, ഫാ. പൗലോസ് പഴൂങ്കാരൻ എന്നിവർ സംബന്ധിച്ചു. മേഖലാ കണ്‍വീനർമാരായ സെബി വല്ലച്ചിറക്കാരൻ, ഫ്രാൻസിസ് തറയിൽ, പോൾസണ്‍ പാറശേരി, തോബിയാസ് വല്ലച്ചിറക്കാരൻ, ജോണ്സൻ കുരുതുകുളങ്ങര, കൈക്കാരൻമാരായ ബെന്നി അപ്പാടൻ, തോമസ് കൂള, ഷോണി പെരുമാടൻ, വി.ജെ. പ്രശോഭ്, വോളന്റിയർ ക്യാപ്റ്റൻ സനോജ് കാട്ടൂകാരൻ, വൈസ് ക്യാപ്റ്റൻമാരായ ജോബി ചെറുവത്തൂർ, ബിന്ദു ഷോജൻ, കേന്ദ്രസമിതി കണ്‍വീനർ ഡേവി പടിക്കല, പിആർഒ ജസ്റ്റിൻ പെരൂട്ടി, സെക്രട്ടറി ലിന്റോ കാട്ടൂക്കാരൻ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews