ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി വികസനസമിതി യോഗത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പ്രസംഗിക്കുന്നു.
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസിയുടെ രണ്ടു പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ഇരിങ്ങാലക്കുടയില്‍നിന്ന് ഉടനെ ആരംഭിക്കുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ. ജീവനക്കാരുടെ കുറവ് നികത്തുന്നതിന് അഞ്ചുപേരെ നിയമിച്ചതായും അദ്ദേഹം അറിയിച്ചു. ഇതോടെ നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കും. രാമേശ്വരം, വേളാങ്കണ്ണി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ട്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ.ജെ. സുനില്‍, എംപിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.എ. റിയാസുദ്ദീന്‍, പി.ബി. മനോജ്കുമാര്‍, കെ.കെ. ശിവന് കുട്ടി, റിമ പ്രകാശ്, കെഎസ്ആര്‍ടിസി സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ സേതുമാധവന് പറയംവളപ്പില്‍, കൗണ്‍സിലര്‍മാരായ പ്രവീണ്‍സ് ഞാറ്റുവെട്ടി, ബിന്ദു വിനയന്, സ്മിത കൃഷ്ണ കുമാര്‍, നളിന്‍ ബാബു, തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews