മതിൽ ഇടിഞ്ഞുവീണ നിലയിൽ.
നെന്മാറ: സർക്കാർ ആശുപത്രിക്കുസമീപം പോത്തുണ്ടി റോഡിൽ സബ് രജിസ്ട്രാർ ഓഫീസിനു സമീപം കാലപ്പഴക്കത്താൽ ദുർബലമായി ചരിഞ്ഞുനിന്നിരുന്ന മതിൽ ഇടിഞ്ഞുവീണു. ഇന്നലെ ഉച്ചയ്ക്കുശേഷം 3:25 നായിരുന്നു അപകടം.
തൊട്ടടുത്ത തട്ടുകടയിലേക്ക് മതിൽ മറിഞ്ഞുവീഴുകയായിരുന്നു.ഏറെക്കാലമായി അപകടഭീഷണിയായ മതിൽ പൊളിച്ചുമാറ്റാൻ അധികാരികൾ നടപടി സ്വീകരിക്കാത്തതാണ് ദുരന്തത്തിലേക്ക് വഴിവച്ചത്.
മതിൽ പൊളിഞ്ഞു വീണതിനെത്തുടർന്ന് തട്ടുകട പൂർണമായും തകർന്നിട്ടുണ്ട്. അപകടസമയത്ത് കടയിൽ ആളുകളില്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. കടയ്ക്കുമുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകൾക്കും കനത്ത കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മതിൽ അവശിഷ്ടങ്ങൾ റോഡിലേക്ക് ചിതറിവീണതിനെത്തുടർന്ന് നെന്മാറ- പോത്തുണ്ടി റോഡിൽ ഗതാഗതം കുറച്ചു നേരത്തേക്ക് തടസപ്പെട്ടു.
Tags : NattuVishesham DistrictNews