x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യാ​ധ്യാ​പി​ക​യ്ക്കു നേ​രേ പീ​ഡ​നശ്ര​മം;​സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

വെബ്ഡെസ്ക്
Published: August 25, 2026 02:53 AM IST | Updated: August 25, 2026 02:53 AM IST

പ്രതീകാത്മക ചിത്രം

ക​​​ണ്ണൂ​​​ർ: സ​​​ർ​​​ക്കാ​​​ർ ഹൈ​​​സ്കൂ​​​ളി​​​ലെ മു​​​ഖ്യാ​​​ധ്യാ​​​പി​​​ക​​​യെ പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ സ്കൂ​​​ൾ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ അ​​​റ​​​സ്റ്റി​​​ൽ. ക​​​ണ്ണൂ​​​ർ റൂ​​​റ​​​ൽ പോ​​​ലീ​​​സ് ജി​​​ല്ലാ പ​​​രി​​​ധി​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളി​​​ലാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.

സ്കൂ​​​ളി​​​ലെ ക്ല​​​ർ​​​ക്കാ​​​യി​​​രു​​​ന്ന പ്ര​​​തി മു​​​ഖ്യാ​​​ധ്യാ​​​പി​​​ക​​​യെ ഫോ​​​ണി​​​ലൂ​​​ടെ​​​യും നേ​​​രി​​​ട്ടും ശ​​​ല്യം ചെ​​​യ്തി​​​രു​​​ന്ന​​​താ​​​യാ​​ണു പ​​​രാ​​​തി. ശ​​​ല്യം തു​​​ട​​​ർ​​​ന്ന​​​തോ​​​ടെ പോ​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കു​​​മെ​​​ന്ന് അ​​​ധ്യാ​​​പി​​​ക അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​തോ​​​ടെ പ്ര​​​തി അ​​​ധ്യാ​​​പി​​​ക​​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

തു​​​ട​​​ർ​​​ന്ന് അ​​​ധ്യാ​​​പി​​​ക വി​​​വ​​​രം സ്കൂ​​​ൾ പി​​​ടി​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ​​​ അ​​​റി​​​യി​​​ച്ചു. പ്ര​​​തി​​​ക്കെ​​​തി​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ പി​​​ടി​​​എ ഉ​​​റ​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് അ​​​ധ്യാ​​​പി​​​ക പോ​​​ലീസി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. പോലീസ് കേ​​​സെ​​​ടു​​​ത്തു. അ​​​റ​​​സ്റ്റ് ചെ​​​യ്ത് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

Tags : SchoolEmployee Arrested Attempted Harassment Principal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up