Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harassment

മു​ഖ്യാ​ധ്യാ​പി​ക​യ്ക്കു നേ​രേ പീ​ഡ​നശ്ര​മം;​സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

ക​​​ണ്ണൂ​​​ർ: സ​​​ർ​​​ക്കാ​​​ർ ഹൈ​​​സ്കൂ​​​ളി​​​ലെ മു​​​ഖ്യാ​​​ധ്യാ​​​പി​​​ക​​​യെ പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ സ്കൂ​​​ൾ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ അ​​​റ​​​സ്റ്റി​​​ൽ. ക​​​ണ്ണൂ​​​ർ റൂ​​​റ​​​ൽ പോ​​​ലീ​​​സ് ജി​​​ല്ലാ പ​​​രി​​​ധി​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളി​​​ലാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.

സ്കൂ​​​ളി​​​ലെ ക്ല​​​ർ​​​ക്കാ​​​യി​​​രു​​​ന്ന പ്ര​​​തി മു​​​ഖ്യാ​​​ധ്യാ​​​പി​​​ക​​​യെ ഫോ​​​ണി​​​ലൂ​​​ടെ​​​യും നേ​​​രി​​​ട്ടും ശ​​​ല്യം ചെ​​​യ്തി​​​രു​​​ന്ന​​​താ​​​യാ​​ണു പ​​​രാ​​​തി. ശ​​​ല്യം തു​​​ട​​​ർ​​​ന്ന​​​തോ​​​ടെ പോ​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കു​​​മെ​​​ന്ന് അ​​​ധ്യാ​​​പി​​​ക അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​തോ​​​ടെ പ്ര​​​തി അ​​​ധ്യാ​​​പി​​​ക​​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

തു​​​ട​​​ർ​​​ന്ന് അ​​​ധ്യാ​​​പി​​​ക വി​​​വ​​​രം സ്കൂ​​​ൾ പി​​​ടി​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ​​​ അ​​​റി​​​യി​​​ച്ചു. പ്ര​​​തി​​​ക്കെ​​​തി​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ പി​​​ടി​​​എ ഉ​​​റ​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് അ​​​ധ്യാ​​​പി​​​ക പോ​​​ലീസി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. പോലീസ് കേ​​​സെ​​​ടു​​​ത്തു. അ​​​റ​​​സ്റ്റ് ചെ​​​യ്ത് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

National

വി​വാ​ഹം ക​ഴി​ഞ്ഞ് അ​ഞ്ച് മാ​സം, ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ യു​വ​തി മ​രി​ച്ച നി​ല​യി​ൽ, കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ

ഭോ​പ്പാ​ൽ: വി​വാ​ഹം ക​ഴി​ഞ്ഞ് അ​ഞ്ച് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ സ്വ​ദേ​ശി ട്വി​ഷ ശ​ർ​മ(33) ആ​ണ് മ​രി​ച്ച​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലു​ള്ള അ​ഭി​ഭാ​ഷ​ക​ൻ സ​മ​ർ​ത് സിം​ഗ് ആ​ണ് ട്വി​ഷ​യു​ടെ ഭ​ർ​ത്താ​വ്. മ​ക​ൾ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ക​ടു​ത്ത പീ​ഡ​നം നേ​രി​ട്ടി​രു​ന്നു​വെ​ന്ന് ട്വി​ഷ​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.‌‌‌‌‌‌‌‌‌‌ ഈ ​മാ​സം 12-ാം തീ​യ​തി രാ​ത്രി​യാ​ണ് ട്വി​ഷ മ​രി​ക്കു​ന്ന​ത്.

സം​ഭ​വ ദി​വ​സം രാ​ത്രി 10.05ന് ​ട്വി​ഷ മാ​താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ താ​ൻ നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ളെ കു​റി​ച്ച് അ​റി​യി​ച്ചു. സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ ട്വി​ഷ​യു​ടെ ഭ​ർ​ത്താ​വ് മു​റി​യി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ ഇ​വ​ർ കോ​ൾ ക​ട്ട് ചെ​യ്തു.

പ​രി​ഭ്രാ​ന്ത​രാ​യ ത​ങ്ങ​ൾ ട്വി​ഷ​യെ​യും സ​മ​ർ​ത് സിം​ഗി​നെ​യും സ​മ​ർ​തി​ന്‍റെ മാ​താ​വ് ഗി​രി​ബാ​ല സിം​ഗി​നെ​യും ബ​ന്ധ​പ്പെ​ടാ​ൻ നി​ര​വ​ധി ത​വ​ണ ശ്ര​മി​ച്ചു​വെ​ങ്കി​ലും ആ​രും പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന് ട്വി​ഷ​യു​ടെ സ​ഹോ​ദ​ര​നും ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ മേ​ജ​ർ ഹ​ർ​ഷി​ത് ശ​ർ​മ പ​റ​ഞ്ഞു.

പ​ത്ത് മി​നി​റ്റി​നു​ശേ​ഷം രാ​ത്രി 10:15 ന്, ​ഗി​രി​ബാ​ല സിം​ഗ് കോ​ൾ എ​ടു​ത്തു. മ​ക​ളെ ചെ​ന്ന് നോ​ക്കാ​ൻ ട്വി​ഷ​യു​ടെ കു​ടും​ബം ഗി​രി​ബാ​ല സിം​ഗി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​ഞ്ച് മി​നി​റ്റി​നു​ശേ​ഷം, രാ​ത്രി 10:20 ന്, ​ട്വി​ഷ ശ്വ​സി​ക്കു​ന്നി​ല്ലെ​ന്ന് ഗി​രി​ബാ​ല സിം​ഗ് ഇ​വ​രെ അ​റി​യി​ച്ചു.

ട്വി​ഷ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്ക് 10 മി​നി​റ്റ് ദൂ​രം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു​വെ​ന്നും സ​മ​ർ​ത് സിം​ഗി​ന്‍റെ കു​ടും​ബം ചി​കി​ത്സ മ​ന​പൂ​ർ​വം വൈ​കി​പ്പി​ച്ച​താ​ണെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. ട്വി​ഷ​യെ 11.30നാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തെ​ന്ന് സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു.

ട്വി​ഷ മാ​ന​സി​ക പീ​ഡ​ന​ത്തി​നും ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നും ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നും ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ ട്വി​ഷ​യെ നി​ർ​ബ​ന്ധി​ച്ചു​വെ​ന്നും മേ​ജ​ർ ശ​ർ​മ ആ​രോ​പി​ക്കു​ന്നു.

"ഗ​ർ​ഭി​ണി​യാ​യ സ​മ​യ​ത്ത്, ഗ​ർ​ഭം അ​ല​സി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വും ഭ​ർ​തൃ​വീ​ട്ടു​കാ​രും ട്വി​ഷ​യെ ക​ടു​ത്ത സ​മ​ർ​ദ്ദ​ത്തി​ലാ​ക്കി. എ​ന്നാ​ൽ കു​ഞ്ഞി​നെ പ്ര​സ​വി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ട്വി​ഷ​യു​ടെ ആ​ഗ്ര​ഹം. അ​വി​ഹി​ത ബ​ന്ധ​ത്തി​ലു​ള്ള ഗ​ർ​ഭ​മാ​ണി​തെ​ന്നാ​ണ് ഭ​ർ​തൃ​വീ​ട്ടു​കാ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മാ​ന​സി​ക സ​മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ ട്വി​ഷ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മേ​ജ​ർ ശ​ർ​മ വ്യ​ക്ത​മാ​ക്കി'.

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടും ട്വി​ഷ​യെ ഭ​ർ​തൃ​ബ​ന്ധു​ക്ക​ൾ പീ​ഡി​പ്പി​ച്ചു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. വി​വാ​ഹ സ​മ്മാ​ന​മാ​യി പി​താ​വ് ന​ൽ​കി​യ 20 ല​ക്ഷം രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ട്വി​ഷ​യെ ഇ​വ​ർ പീ​ഡി​പ്പി​ച്ചു​വെ​ന്ന് സ​ഹോ​ദ​ര​ൻ പ​റ​യു​ന്നു.

ക​ഴു​ത്തി​ൽ കു​രു​ക്ക് മു​റു​കി​യു​ള്ള മ​ര​ണ​മാ​ണ് ട്വി​ഷ​യു​ടേ​തെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ൽ ഒ​ന്നി​ല​ധി​കം മു​റി​വു​ക​ളു​ടെ​യും ച​ത​വു​ക​ളു​ടെ​യും പാ​ടു​ക​ൾ ഉ​ണ്ട്. രാ​സ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​ക​ളി​ലേ​ക്ക് അ​യ​ച്ചു.

ട്വി​ഷ​യു​ടെ ഭ​ർ​തൃ​മാ​താ​വ് വി​ര​മി​ച്ച ജ​ഡ്ജി​യും സ​മ​ർ​ത് സിം​ഗ് ഭ​ർ​ത്താ​വ് അ​ഭി​ഭാ​ഷ​ക​നു​മാ​യ​തി​നാ​ൽ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ​ത്തെ സ്വാ​ധീ​നി​ക്കു​മെ​ന്നും കു​ടും​ബം ഭ​യ​പ്പെ​ടു​ന്നു​ണ്ട്. അ​തി​നാ​ൽ, ഭ​ർ​തൃ​ഗൃ​ഹം സീ​ൽ ചെ​യ്യാ​ൻ അ​വ​ർ പോ​ലീ​സി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

 

Kerala

സ്ത്രീധനപീഡനം: ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന്‍റെ തടവുശിക്ഷ മരവിപ്പിച്ചു

കൊ​​ച്ചി: സ്ത്രീ​​ധ​​ന പീ​​ഡ​​ന​​ത്തെത്തു​​ട​​ര്‍ന്ന് ഭാ​​ര്യ ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത കേ​​സി​​ല്‍ ഭ​​ര്‍ത്താ​​വി​​ന്‍റെ ത​​ട​​വു​​ശി​​ക്ഷ ഹൈ​​ക്കോ​​ട​​തി ര​​ണ്ടാ​​ഴ്ച​​ത്തേ​​ക്കു മ​​ര​​വി​​പ്പി​​ച്ചു.

ക​​ള​​മേ​​ശ​​രി മൂ​​ലേ​​പ്പാ​​ടം റോ​​ഡി​​ല്‍ കാ​​ഞ്ഞി​​ര​​ത്തി​​ങ്ക​​ല്‍ സു​​നി​​ത (25) ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത കേ​​സി​​ല്‍ ഒ​​ന്നാം പ്ര​​തി​​യാ​​യ ഭ​​ര്‍ത്താ​​വ് യു.​​സി. കോ​​ള​​ജ് ക​​ടേ​​പ്പി​​ള്ളി റോ​​ഡി​​ല്‍ അ​​റ​​ഫ വി​​ല്ല​​യി​​ല്‍ അ​​രു​​ണി​​ന് പ​​റ​​വൂ​​ര്‍ ര​​ണ്ടാം അ​​ഡീ​​ഷ​​ണ​​ല്‍ സെ​​ഷ​​ന്‍സ് കോ​​ട​​തി വി​​ധി​​ച്ച എ​​ട്ടു വ​​ര്‍ഷ​​ത്തെ ത​​ട​​വു​​ശി​​ക്ഷ​​യാ​​ണ് ജ​​സ്റ്റീ​​സ് എം.​​എ. അ​​ബ്ദു​​ല്‍ ഹ​​ക്കീം മ​​ര​​വി​​പ്പി​​ച്ച​​ത്.

വി​​ചാ​​ര​​ണക്കോട​​തി വി​​ധി​​ച്ച പി​​ഴ​​ത്തു​​ക​​യും ജാ​​മ്യ​​വ്യ​​വ​​സ്ഥ​​യു​​ടെ ഭാ​​ഗ​​മാ​​യി 50,000 രൂ​​പ​​യു​​ടെ സ്വ​​ന്ത​​വും സ​​മാ​​ന തു​​ക​​യ്ക്കു​​ള്ള മ​​റ്റു ര​​ണ്ടു​​പേ​​രു​​ടെ​​യും ജാ​​മ്യ ബോ​​ണ്ടും കെ​​ട്ടി​​വ​​യ്ക്ക​​ണ​​മെ​​ന്ന ഉ​​പാ​​ധി​​യോ​​ടെ​​യാ​​ണ് ഉ​​ത്ത​​ര​​വ്.

2014ല്‍ ​​വി​​വാ​​ഹി​​ത​​യാ​​യ സു​​നി​​ത, കൂ​​ടു​​ത​​ല്‍ സ്ത്രീ​​ധ​​ന​​മാ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള ശാ​​രീ​​രി​​ക, മാ​​ന​​സി​​ക പീ​​ഡ​​ന​​ത്തി​​നു നി​​ര​​ന്ത​​രം ഇ​​ട​​യാ​​യെ​​ന്നും തു​​ട​​ര്‍ന്ന് 2018 സെ​​പ്റ്റം​​ബ​​റി​​ല്‍ ആ​​ത്മ​​ഹ​​ത്യ ചെ​​യ്തു​​വെ​​ന്നു​​മാ​​ണ് കേ​​സ്.

Kerala

ടിസിഎസ് ഓഫീസ് പീഡനം: ഹോട്ടലിലും റിസോർട്ടിലുമെത്താൻ നിർബന്ധിച്ചു

നാ​സി​ക്: രാ​ജ്യ​ത്തെ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യാ​യ ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സിന്‍റെ (ടി​സി​എ​സ്) മഹാരാഷ്‌ട്രയിലെ നാ​സി​ക്കിലുള്ള ബിസിനസ് പ്രോസസ് ഔട്ടസോഴ്സിംഗ് (ബിപിഒ) ഓ​ഫീ​സി​ൽ ന​ട​ന്ന ലൈംഗികപീ​ഡ​ന​ങ്ങ​ളു​ടെ​യും ​വിദ്വേഷത്തിന്‍റെയും നി​ർ​ബ​ന്ധി​ത മതപ​രി​വ​ർ​ത്ത​ന​ത്തിന്‍റെയും ഞെ​ട്ടി​ക്കു​ന്ന കൂടുതൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ക​മ്പ​നി​യി​ലെ മു​ൻ ജീ​വ​ന​ക്കാ​രി​യാ​ണ് നാസിക് ഓഫീസിലെ സംഭവങ്ങൾ വെളിപ്പെടുത്തിയത്. ദേശീയ മാധ്യമമാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്.‌

അശ്ലീല സംസാരം

​ഓഫീ​സി​ലെ ടീം ​ലീ​ഡ​ർ​മാ​ർ ത​ങ്ങ​ളു​ടെ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് വ​നി​താ ജീ​വ​ന​ക്കാ​രെ മാ​ന​സി​ക​മാ​യും ശാരീരികമായും ചൂ​ഷ​ണം ചെ​യ്തി​രു​ന്ന​താ​യി മു​ൻ ജീ​വ​ന​ക്കാ​രി പറഞ്ഞു. ടീം ​ലീ​ഡ​ർ​മാ​രു​ടെ കാബിനിലേക്കു വ​നി​താ ജീ​വ​ന​ക്കാ​രെ വി​ളി​ച്ചു​വ​രു​ത്തി അ​ശ്ലീ​ല ഭാ​ഷ​യി​ലാ​ണു സം​സാ​രി​ച്ചി​രു​ന്ന​ത്. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ർ​ട്ടു​ക​ളി​ലും എത്താൻ യു​വ​തി​ക​ളെ ഇ​വ​ർ നി​ർ​ബ​ന്ധി​ച്ചിരുന്നു.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ തൗ​സി​ഫ് അ​ത്താർ ഹൈ​ന്ദ​വ ആ​ചാ​ര​ങ്ങ​ളെ നി​ര​ന്ത​രം പ​രി​ഹ​സി​ച്ചി​രു​ന്ന​താ​യും യുവതി വെളിപ്പെടുത്തി. ആ​ഘോ​ഷ​ദി​വ​സ​ങ്ങ​ളി​ൽ സാ​രി ധ​രി​ച്ചോ പൊ​ട്ടു​തൊ​ട്ടോ എ​ത്തു​ന്ന​വ​രോട് ഇ​യാ​ൾ മോ​ശ​മാ​യി സം​സാ​രി​ക്കു​മാ​യി​രു​ന്നു. നാസിക് ഓഫീസിലെ മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന കൃ​ഷ്ണ എ​ന്ന​യാ​ളെ ഇ​സ്‌ലാം മ​ത​ത്തി​ലേ​ക്കു പരിവർത്തനം നടത്തി. ഇയാൾ രു​ദ്രാ​ക്ഷ മാ​ല ധ​രി​ച്ചി​രു​ന്ന വ്യക്തിയായിരുന്നെന്നും മുൻ ജീവനക്കാരി പറയുന്നു. ഡാ​നി​ഷ്, റാ​സ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് യു​വ​തി​ക​ളെ ഹോ​ട്ട​ലു​ക​ളി​ലേ​ക്കു വ​രാ​ൻ നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​ത്.

കടുത്ത നിയന്ത്രണം

ഓ​ഫീ​സി​നു​ള്ളി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ പു​റം​ലോ​കം അ​റി​യാ​തി​രി​ക്കാ​ൻ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. സു​ര​ക്ഷ​യു​ടെ പേ​രി​ൽ ജീ​വ​ന​ക്കാ​രു​ടെ ഫോ​ണു​ക​ളും ബാ​ഗു​ക​ളും ഉ​ച്ച​ഭ​ക്ഷ​ണപാ​ത്ര​ങ്ങ​ൾ പോ​ലും ഓ​ഫീ​സി​നു പു​റ​ത്തു​വയ്ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു.
ടി​സി​എ​സ് നാ​സി​ക് ബ്രാ​ഞ്ചി​ലെ എ​ട്ടു വ​നി​താ ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു നി​ല​വി​ൽ അ​ന്വേ​ഷ​ണം പുരോഗമിക്കുന്നത്. 2022 ഫെ​ബ്രു​വ​രി മു​ത​ൽ 2026 മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളാ​ണി​വ. സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു.

23കാരിയുടെ പരാതി

നാസിക് ഓഫീസിലെ 23 വയസുള്ള ജീവനക്കാരി നൽകിയ പരാതിയിലാണ് കേസിന്‍റെ തുടക്കം. സീനിയർ ജീവനക്കാരനായ ഡാനിഷ് ഷെയ്ഖ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും, ഇയാൾ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചെന്നുമാണു പരാതി. കൂടാതെ ഡാനിഷും തൗസിഫും ചേർന്ന് ഇസ്‌ലാം മതത്തിലേക്കു മാറാൻ പ്രേരിപ്പിച്ചതായും പരാതിക്കാരി ആരോപിക്കുന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ഏ​ഴു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡാ​നി​ഷ് ഷെ​യ്ഖ്, തൗ​സി​ഫ് അ​ത്താ​ർ, റാ​സ മേ​മ​ൻ, ഷാ​രൂ​ഖ് ഖു​റേ​ഷി, ഷാ​ഫി ഷെ​യ്ഖ്, ആ​സി​ഫ് അ​ഫ്താ​ബ് അ​ൻ​സാ​രി, എ​ച്ച്ആ​ർ മാ​നേ​ജ​ർ നി​ദ ഖാ​ൻ എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. ഒ​രു വ​നി​താ ജീ​വ​ന​ക്കാ​രി​യെ ക​ണ്ടെ​ത്താ​നു​ണ്ട്. അ​റ​സ്റ്റി​ലാ​യ എ​ല്ലാ​വ​രെ​യും ടി​സി​എ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. കേസിലെ പ്രധാന പ്രതിയാണ് നിദ ഖാൻ.

നാസിക്കിലെ ബിപിഒ ഓഫീസ് താത്കാലികമായി അടച്ചുപൂട്ടി. അറിയിപ്പുണ്ടാകുന്നതുവരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ കന്പനി നിർദേശം നൽകി. സം​ഭ​വം രാ​ജ്യ​വ്യാ​പ​ക​മാ​യി ച​ർ​ച്ച​യാ​യ​തോ​ടെ, വ​ഞ്ച​നാ​പ​ര​മാ​യ മ​ത​പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ​ക്കേ​റ്റ് അ​ശ്വി​നി കു​മാ​ർ ഉ​പാ​ധ്യാ​യ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. നാ​സി​ക്കി​ൽ ന​ട​ന്ന സം​ഘ​ടി​ത മ​ത​പ​രി​വ​ർ​ത്ത​ന നീ​ക്കം രാ​ജ്യ​ത്തി​ന്‍റെ മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ചു​വെ​ന്നു ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ രാ​ജ്യ​ത്തിന്‍റെ ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​യ്ക്കും ഭീ​ഷ​ണി​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

 ആരാണ് നിദ ഖാൻ?

നാസിക്കിലെ ടിസിഎസ് ബിപിഒയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ, മതപരിവർത്തനക്കേസിലെ പ്രധാന കണ്ണി എന്ന് പോലീസ് വിശേഷിപ്പിച്ച നിദാ ഖാനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യസൂത്രധാരയെന്ന് പോലീസ് ആരോപിക്കുന്ന നിദാ ഖാൻ ഒളിവിലാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.

എന്നാൽ ഒളിവിലല്ലെന്നും മുംബൈയിലെ വീട്ടിലുണ്ടെന്നും വ്യക്തമാക്കി നിദയുടെ കുടുംബം രംഗത്തെത്തി. നാസിക്കിലെ ബിപിഒ കേന്ദ്രീകരിച്ചു നടന്ന മതപരിവർത്തന നീക്കങ്ങളുടെ സൂത്രധാര നിദയാണെന്നാണ് പോലീസ് പറയുന്നത്. എച്ച്ആർ മാനേജർ എന്ന നിലയിൽ നിദ ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയെന്ന് പോലീസ് ആരോപിക്കുമ്പോൾ, താൻ ഒരു പ്രോസസ് അസോസിയേറ്റ് മാത്രമാണെന്നാണ് നിദയുടെ വാദം.

മറ്റൊരു പ്രതിയായ തൗസിഫുമായി ചേർന്ന് മതവിദ്വേഷം പടർത്തിയെന്നും നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.

National

സ്ത്രീ​ധ​ന പീ​ഡ​നം; വൃ​ക്ക ദാ​നം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ച്ചു, ഭ​ർ​ത്താ​വി​നും വീ​ട്ടു​കാ​ർ​ക്കു​മെ​തി​രെ പ​രാ​തി

ല​ഖ്നൗ: സ്ത്രീ​ധ​ന പീ​ഡ​ന​ത്തി​ന്‍റെ പേ​രി​ൽ വൃ​ക്ക ദാ​നം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​യാ​യ​താ​യി യു​വ​തി​യു​ടെ പ​രാ​തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പു​രി​ലാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വി​നും ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലു​ള്ള​വ​ർ​ക്കു​മെ​തി​രെ സ്ത്രീ​ധ​ന പീ​ഡ​നം, വ​ഞ്ച​ന, ക്രൂ​ര​ത എ​ന്നി​വ​യാ​രോ​പി​ച്ചാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഒ​ന്നു​കി​ൽ വൃ​ക്ക ദാ​നം ചെ​യ്യു​ക​യോ അ​ല്ലെ​ങ്കി​ൽ 30 ല​ക്ഷം രൂ​പ ക​ണ്ടെ​ത്തു​ക​യോ വേ​ണ​മെ​ന്ന ഭീ​ഷ​ണി​യി​ൽ പീ​ഡ​നം നേ​രി​ടേ​ണ്ടി വ​ന്ന​താ​യും യു​വ​തി ആ​രോ​പി​ക്കു​ന്നു. 2023 ജൂ​ൺ 22ന് ​ല​ഖ്‌​നൗ സ്വ​ദേ​ശി​യാ​യ നി​ഷാ​ന്ത് കു​മാ​റു​മാ​യാ​ണ് യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ​സ​മ​യ​ത്ത് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, എ​ട്ട് ല​ക്ഷം രൂ​പ, ഒ​രു മ​ഹീ​ന്ദ്ര ഥാ​ർ എ​സ്‌​യു​വി എ​ന്നി​വ​യു​ൾ​പ്പെ​ടെ സ്ത്രീ​ധ​നം ന​ൽ​കി​യ​താ​യി പ​റ​യു​ന്നു. ആ​ദ്യ​ദി​വ​സ​ങ്ങ​ൾ പ്ര​ശ്ന​ര​ഹി​ത​മാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് സാ​ഹ​ച​ര്യം വ​ഷ​ളാ​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഭ​ർ​ത്താ​വ് അ​ക​ന്നു നി​ൽ​ക്കു​ക​യും ശാ​രീ​രി​ക​ബ​ന്ധ​ത്തി​ൽ താ​ൽ​പ​ര്യം കാ​ണി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​താ​യി സ്ത്രീ ​ആ​രോ​പി​ച്ചു. കൂ​ടാ​തെ ഭ​ർ​തൃ​മാ​താ​വ് പ​ല​പ്പോ​ഴും ദ​മ്പ​തി​മാ​ർ​ക്കി​ട​യി​ലാ​ണ് ഉ​റ​ങ്ങി​യി​രു​ന്ന​തെ​ന്നും ഭ​ർ​തൃ​പി​താ​വ് അ​നു​മ​തി​യി​ല്ലാ​തെ അ​വ​രു​ടെ മു​റി​യി​ൽ പ്ര​വേ​ശി​ച്ച് ചി​ത്ര​ങ്ങ​ൾ എ​ടു​ക്കു​മാ​യി​രു​ന്നു എ​ന്നും യു​വ​തി പ​റ​ഞ്ഞു. ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഭ​ർ​ത്താ​വ് മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്ത​താ​യി യു​വ​തി വ്യ​ക്ത​മാ​ക്കി.

ഭ​ർ​ത്താ​വി​ന് വി​വാ​ഹേ​ത​ര ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യി പി​ന്നീ​ട് മ​ന​സി​ലാ​യ​താ​യും ഇ​ക്കാ​ര്യം കു​ടും​ബ​ത്തി​ന് അ​റി​യാ​മാ​യി​രു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു.‌ 2024 ഏ​പ്രി​ലി​ൽ, വീ​ട്ടി​ൽ നി​ന്ന് ല​ഭി​ച്ച മെ​ഡി​ക്ക​ൽ രേ​ഖ​ക​ളി​ൽ​നി​ന്ന് ഭ​ർ​ത്താ​വ് ല​ഹ​രി ഉ​പ​യോ​ഗം കാ​ര​ണം ഗു​രു​ത​ര​മാ​യ വൃ​ക്ക രോ​ഗ​ത്താ​ൽ ക​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്നും 2022 മു​ത​ൽ ഡ​യാ​ലി​സി​സ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും യു​വ​തി പ​റ​ഞ്ഞു. താ​നും കു​ടും​ബ​വും ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലു​ള്ള​വ​രെ സ​മീ​പി​ച്ച​പ്പോ​ൾ 30 ല​ക്ഷം രൂ​പ ക​ണ്ടെ​ത്ത​ണ​മെ​ന്നോ അ​ല്ലെ​ങ്കി​ൽ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ന​ട​ത്ത​ണ​മെ​ന്നോ ആ​വ​ശ്യ​പ്പെ​ട്ട​താ​യും ആ​രോ​പ​ണ​മു​ണ്ട്.

2024 ഒ​ക്ടോ​ബ​ർ 11ന് ​യു​വ​തി ഭ​ർ​ത്താ​വി​ന്‍റെ വീ​ട് വി​ട്ട് കാ​ൺ​പു​രി​ലേ​ക്ക് മ​ട​ങ്ങി. ത​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​ർ എ​ടു​ത്തു​വ​ച്ച​താ​യും അ​വ​ർ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ നി​ഷാ​ന്ത് കു​മാ​റി​നും കു​ടും​ബ​ത്തി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

National

കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ൾ വി​വാ​ഹ​ത്തി​ന് എ​തി​ർ​ത്തു, പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ജീ​വ​നൊ​ടു​ക്കി

മും​ബൈ: കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ൾ വി​വാ​ഹ​ത്തി​ന് എ​തി​ർ​ത്ത​തി​ൽ മ​നം​നൊ​ന്ത് പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ജീ​വ​നൊ​ടു​ക്കി. മും​ബൈ​യി​ലെ ക​ലീ​ന പോ​ലീ​സ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ഭ​യ്യാ​സാ​ഹേ​ബ് ഭീം​റാ​വു വാ​വാ​ലെ(32) എ​ന്ന​യാ​ളെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പ​ർ​ഭാ​നി സ്വ​ദേ​ശി​യാ​ണ് ഇ​യാ​ൾ. മും​ബൈ പോ​ലീ​സി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. മാ​ർ​ച്ച് 15 നാ​ണ് ഭ​യ്യാ​സാ​ഹേ​ബി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലെ ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ​യും ഭ​യ്യാ​സാ​ഹേ​ബി​ന്‍റെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ, ഇ​ദ്ദേ​ഹം നാ​ന്ദേ​ഡി​ൽ നി​ന്നു​ള്ള ഒ​രു യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

എ​ന്നാ​ൽ ഈ ​ബ​ന്ധ​ത്തെ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ എ​തി​ർ​ത്തി​രു​ന്നു. കൂ​ടാ​തെ പ്ര​ണ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​ര​മാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ജീ​വ​നൊ​ടു​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഷ​ൻ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും പ​റ​ഞ്ഞ് യു​വ​തി​യു​ടെ കു​ടും​ബം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കു​റി​പ്പി​ലു​ണ്ട്.

സം​ഭ​വ​ത്തി​ൽ പി​താ​വി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്കെ​തി​രെ വ​ക്കോ​ള പോ​ലീ​സ് കേ​സെ​ടു​ത്തു. തെ​ളി​വാ​യി ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

National

യു​വ​തി​യെ ശ​ല്യം ചെ​യ്ത​ത് ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് മ​ർ​ദ​നം

ന്യൂ​ഡ​ൽ​ഹി: യു​വ​തി​യെ ശ​ല്യം ചെ​യ്ത​ത് ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് മ​ർ​ദ​നം. ഡ​ൽ​ഹി​യി​ലെ സാ​കേ​തി​ലാ​ണ് സം​ഭ​വം. സ​ങ്കം വി​ഹാ​ർ സ്വ​ദേ​ശി മു​കേ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ലു​പേ​ർ ചേ​ർ​ന്നാ​ണ് മു​കേ​ഷി​നെ മ​ർ​ദി​ച്ച​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശാ​ൽ റാ​വ​ത് (26), ജി​തി​ൻ (20), സോ​നു (25), വി​വേ​ക് (20) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ല​ർ​ച്ചെ ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ ര​ണ്ട് സ്കൂ​ട്ട​റി​ലാ​യി വ​ന്ന നാ​ല് പേ​ർ ചേ​ർ​ന്ന് ശ​ല്യം ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​കേ​ഷി​ന് മ​ർ​ദ​ന​മേ​റ്റ​ത്.

പ്ര​തി​ക​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്തും നെ​ഞ്ചി​ലും വ​യ​റി​ലും ഇ​ടി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്തു. മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​വ​ർ മു​കേ​ഷി​നെ ഇ​ഷ്ടി​ക​ക​ൾ കൊ​ണ്ടും ആ​ക്ര​മി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തി​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ ഇ​വ​രെ ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

മു​കേ​ഷി​നെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ലും തു​ട​ർ​ന്ന് എ​യിം​സ് ട്രോ​മ സെ​ന്‍റ​റി​ലേ​ക്കും കൊ​ണ്ടു​പോ​യി. പി​ന്നീ​ട് സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ക്ര​മി​ക​ളാ​യ നാ​ല് പേ​രെ തി​രി​ച്ച​റി​ഞ്ഞ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

National

ബംഗളൂരുവിൽ ഫിറ്റ്നസ് ഇൻഫ്ലുവൻസർക്കു നേരെ ലൈംഗികാതിക്രമം; ഹരിയാന സ്വദേശി അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിൽ ഫിറ്റ്നസ് ഇൻഫ്ലുവൻസർക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഹരിയാന സ്വദേശിയായ സുധീർ കുമാറാണ് പിടിയിലായത്. ഹരിയാന സ്വദേശിനിയായ യുവതി കഴിഞ്ഞ 15 വർഷമായി ബംഗളൂരുവിൽ താമസിച്ചു വരികയാണ്.

ഒരു വർഷത്തോളം സുധീർ തന്നെ ഉപദ്രവിക്കുകയും പിന്തുടരുകയും ചെയ്തിരുന്നുവെന്നാണ് യുവതിയുടെ പരാതി. 2025 മേയ് 10 ന് യുവതിയുടെ ഹരിയാനയിലെ കുടുംബവീട്ടിൽ പോയി മോശമായി പെരുമാറിയതോടെയാണ് പ്രശ്നം വഷളായത്.

യുവതിയെ പിന്തുടരുതെന്നും ബന്ധം നിലനിർത്തരുതെന്നും സുധീറിന് മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ നിരന്തരമായി അശ്ലീല സന്ദേശങ്ങൾ അയക്കുകയും ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു. ഈമാസം 12 ന് പ്രതി യുവതിയുടെ ജിം സന്ദർശിച്ചിരുന്നു.

ബംഗളൂരു പോലീസ് സുധീർ കുമാറിനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

National

പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ല്‍ തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ചു

റാ​ഞ്ചി: പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ല്‍ തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച് യു​വാ​ക്ക​ള്‍. ജാ​ര്‍​ഖ​ണ്ഡി​ലെ ഗി​രി​ദി​ഹ് ജി​ല്ല​യി​ലെ ഗാ​ഡി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വ​തി​യെ സ​ദ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ഇ​വ​രു​ടെ കൈ​ക​ള്‍​ക്കും കാ​ലു​ക​ള്‍​ക്കും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. സ്ത്രീ​യു​ടെ ഭ​ര്‍​ത്താ​വ് ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​യാ​ളാ​ണ്.

ഇ​വ​ർ ഗ്രാ​മ​ത്തി​ല്‍ ഒ​രു ചെ​റി​യ ത​ട്ടു​ക​ട ന​ട​ത്തു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഒ​രു കൂ​ട്ടം യു​വാ​ക്ക​ള്‍ ത​ട്ടു​ക​ട​യി​ലെ​ത്തു​ക​യും അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ള്‍ കാ​ണി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി ഇ​ത് ത​ട​ഞ്ഞ​തോ​ടെ ത​ര്‍​ക്ക​മാ​യി.

തു​ട​ർ​ന്ന് പ്ര​തി​ക​ളി​ലൊ​രാ​ള്‍ സ​മൂ​സ ത​യാ​റാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന തി​ള​ച്ച എ​ണ്ണ സ്ത്രീ​യു​ടെ മേ​ല്‍ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ര​ണ്ട് അ​ക്ര​മി​ക​ളും സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

Kerala

സ്ത്രീകളെ ബൈക്കില്‍ പിന്തുടര്‍ന്ന് ഉപദ്രവം: അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കൊ​ച്ചി: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ പോ​കു​ന്ന സ്ത്രീ​ക​ളെ ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന് ഉ​പ​ദ്ര​വി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍.

ആ​സാം സ്വ​ദേ​ശി​യും കൂ​ന​മ്മാ​വ് ഭാ​ഗ​ത്ത് ഇ​റ​ച്ചി​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ റ​ഷീ​ദു​ള്‍ ഹ​ക്കി​നെ​യാ​ണ് (22) ഏ​ലൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ യു. ​രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം മ​ഞ്ഞു​മ്മ​ല്‍ കൊ​ട്ടോ​ട്ടി മു​ക്കി​നു സ​മീ​പം സ്‌​കൂ​ട്ട​റി​ല്‍ പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ പു​റ​കെ ബൈ​ക്കി​ല്‍ പി​ന്തു​ട​​ര്‍​ന്ന് ഇ​യാ​ള്‍ ഉ​പ​ദ്ര​വി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ക​ള​മ​ശേ​രി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

പീഡന പരാതി: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സുഹൃത്തിനെതിരെയും കേസ്

തിരുവനന്തപുരം: അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സുഹൃത്തിനെതിരെയും കേസ്. അടൂർ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെരെയാണ് കേസെടുത്തിരിക്കുന്നത്. ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ചു നൽകിയത് ഇയാളാണ്.

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു, നി​ർ​ബ​ന്ധി​ച്ച് ഗ​ർ​ഭഛി​ദ്രം ന​ട​ത്തി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് രാ​ഹു​ലി​നെ​തി​രെ എ​ഫ്ഐ​ആ​റി​ലു​ള്ള​ത്. ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയെന്ന് യുവതി മൊഴിയും നൽകി.

കുട്ടി ഉണ്ടായാൽ രാഷ്ട്രീയ ഭാവി നശിക്കുമെന്നും രാഹുൽ പറഞ്ഞു. ഗുളിക നൽകിയാണ് ഗർഭച്ഛിദ്രം നടത്തിയത്. ഗുളിക കഴിച്ചുവെന്ന് വീഡിയോ കോളിലൂടെ രാഹുൽ ഉറപ്പാക്കിയെന്നും അതിജീവിതയുടെ മൊഴിയിലുണ്ട്.

National

ഛത്തീ​സ്ഗ​ഡി​ൽ വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ ജീ​വ​നൊ​ടു​ക്കി; പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ ലൈം​ഗീ​കാ​രോ​പ​ണം

ജാ​ഷ്പൂ​ർ: ഛ​ത്തീ​സ്ഗ​ഡി​ലെ ജാ​ഷ്പൂ​ർ ജി​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ ജീ​വ​നൊ​ടു​ക്കി. ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ 15കാ​രി​യാ​ണ് ക്ലാ​സ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച​ത്.

സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും ക​ണ്ടെ​ത്തി​യ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ, സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് വി​ദ്യാ​ർ​ഥി​നി ആ​രോ​പി​ക്കു​ന്നു. ഇ​തേ​ത​ടു​ർ​ന്ന് പ്രി​ൻ​സി​പ്പ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബ​ഗി​ച്ച പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ജാ​ഷ്പൂ​ർ സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് ശ​ശി​മോ​ഹ​ൻ സിം​ഗ് പ​റ​ഞ്ഞു. അ​യ​ൽ ജി​ല്ല​യാ​യ സ​ർ​ഗു​ജ​യി​ലെ സീ​താ​പൂ​ർ പ്ര​ദേ​ശ​വാ​സി​യാ​ണ് മ​രി​ച്ച പെ​ൺ​കു​ട്ടി.

സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കു​ൽ​ദി​പ​ൻ ടോ​പ്‌​നോ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്തു​വെ​ന്നും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. "സ്കൂ​ളി​ൽ ആ​റ് മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന 124 വി​ദ്യാ​ർ​ഥി​ക​ളി​ൽ 22 ആ​ൺ​കു​ട്ടി​ക​ളും 11 പെ​ൺ​കു​ട്ടി​ക​ളും ഹോ​സ്റ്റ​ലി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​ഹോ​സ്റ്റ​ൽ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്'. ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് സിം​ഗ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കൃ​ത്യ​മാ​യ കാ​ര​ണം അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മേ വ്യ​ക്ത​മാ​കൂ എ​ന്ന് ബാ​ഗി​ച്ച സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് പ്ര​ദീ​പ് ര​തി​യ പ​റ​ഞ്ഞു.

National

മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി പ​ങ്ക​ജ മു​ണ്ടെ​യു​ടെ പേ​ഴ്‌​സ​ണ​ൽ അ​സി​സ്റ്റ​ന്‍റി​ന്‍റെ ഭാ​ര്യ ജീ​വ​നൊ​ടു​ക്കി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര മൃ​ഗ​സം​ര​ക്ഷ​ണ, പ​രി​സ്ഥി​തി മ​ന്ത്രി പ​ങ്ക​ജ മു​ണ്ടെ​യു​ടെ പേ​ഴ്‌​സ​ണ​ൽ അ​സി​സ്റ്റ​ന്‍റി​ന്‍റെ ഭാ​ര്യ ജീ​വ​നൊ​ടു​ക്കി. അ​ന​ന്ത് ഗാ​ർ​ജെ​യു​ടെ ഭാ​ര്യ ഗൗ​രി പാ​ൽ​വെ​യാ​ണ് മ​രി​ച്ച​ത്.

ദാ​മ്പ​ത്യ​പ്ര​ശ്ന​ത്തെ ത​ട​ർ​ന്ന് സെ​ൻ​ട്ര​ൽ മും​ബൈ​യി​ലെ വോ​ർ​ലി പ്ര​ദേ​ശ​ത്തെ വ​സ​തി​യി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് ദ​മ്പ​തി​ക​ൾ വി​വാ​ഹി​ത​രാ​യ​ത്. കെ​ഇ​എം ആ​ശു​പ​ത്രി​യി​ലെ ദ​ന്ത ഡോ​ക്ട​റാ​യി​രു​ന്നു ഗൗ​രി പാ​ൽ​വെ.

അ​ന​ന്ത് ഗാ​ർ​ജെ, ഗൗ​രി​യെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഉ​പ​ദ്ര​വി​ച്ചി​രു​ന്നു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. ഗൗ​രി​യു​ടെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പ്രാ​ഥ​മി​ക വി​വ​രം അ​നു​സ​രി​ച്ച്, ഗാ​ർ​ഹി​ക ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും, കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Kerala

വി​നോ​ദ സ​ഞ്ചാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ്; ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍ അ​റ​സ്റ്റി​ല്‍

ഇ​ടു​ക്കി: മും​ബൈ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ മൂ​ന്നാ​റി​ൽ ത​ട​ഞ്ഞു​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ളാ​യ വി​നാ​യ​ക​ൻ, വി​ജ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മും​ബൈ​യി​ൽ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റാ​യ ജാ​ൻ​വി എ​ന്ന യു​വ​തി മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഓ​ൺ​ലൈ​ൻ ടാ​ക്‌​സി​യി​ൽ യാ​ത്ര ചെ​യ്‌​ത​പ്പോ​ഴാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ടാ​ക്‌​സി ഡ്രൈ​വ​ർ​മാ​രി​ൽ നി​ന്നും യു​വ​തി​ക്ക് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

ഒ​ക്ടോ​ബ​ർ 31 ന് ​ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് യു​വ​തി ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ച​ത്. ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്‌​ത ടാ​ക്‌​സി​യി​ൽ കൊ​ച്ചി​യും ആ​ല​പ്പു​ഴ​യും സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ജാ​ൻ​വി​യും സു​ഹൃ​ത്തു​ക്ക​ളും മൂ​ന്നാ​റി​ലെ​ത്തി​യ​ത്. മൂ​ന്നാ​റി​ൽ ഓ​ൺ​ലൈ​ൻ ടാ​ക്‌​സി​ക​ൾ​ക്ക് നി​രോ​ധ​ന​മാ​ണെ​ന്ന് പ​റ​ഞ്ഞ് ഡ്രൈ​വ​ർ​മാ​ർ ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്തെ ടാ​ക്‌​സി വാ​ഹ​ന​ത്തി​ൽ മാ​ത്ര​മേ പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ യു​വ​തി പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി. എ​ന്നാ​ൽ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തേ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ മ​റ്റൊ​രു ടാ​ക്സ‌ി വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യേ​ണ്ടി വ​ന്നെ​ന്നും സു​ര​ക്ഷി​ത​മ​ല്ലെ​ന്നു ക​ണ്ടു കേ​ര​ള​യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങി​യെ​ന്നും ജാ​ൻ​വി പ​റ​ഞ്ഞി​രു​ന്നു. വീ​ഡി​യോ ച​ർ​ച്ച​യാ​യ​തി​ന് പി​ന്നാ​ലെ ര​ണ്ട് പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. എ​എ​സ്ഐ സാ​ജു പൗ​ലോ​സി​നും ഗ്രേ​ഡ് എ​സ്ഐ ജോ​ർ​ജ് കു​ര്യ​നു​മെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.

Latest News

Corehub Up