x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടിസിഎസ് ഓഫീസ് പീഡനം: ഹോട്ടലിലും റിസോർട്ടിലുമെത്താൻ നിർബന്ധിച്ചു

വെബ് ഡെസ്ക്
Published: April 17, 2026 12:28 PM IST | Updated: April 17, 2026 12:28 PM IST

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾ.

നാ​സി​ക്: രാ​ജ്യ​ത്തെ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യാ​യ ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സിന്‍റെ (ടി​സി​എ​സ്) മഹാരാഷ്‌ട്രയിലെ നാ​സി​ക്കിലുള്ള ബിസിനസ് പ്രോസസ് ഔട്ടസോഴ്സിംഗ് (ബിപിഒ) ഓ​ഫീ​സി​ൽ ന​ട​ന്ന ലൈംഗികപീ​ഡ​ന​ങ്ങ​ളു​ടെ​യും ​വിദ്വേഷത്തിന്‍റെയും നി​ർ​ബ​ന്ധി​ത മതപ​രി​വ​ർ​ത്ത​ന​ത്തിന്‍റെയും ഞെ​ട്ടി​ക്കു​ന്ന കൂടുതൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ക​മ്പ​നി​യി​ലെ മു​ൻ ജീ​വ​ന​ക്കാ​രി​യാ​ണ് നാസിക് ഓഫീസിലെ സംഭവങ്ങൾ വെളിപ്പെടുത്തിയത്. ദേശീയ മാധ്യമമാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്.‌

അശ്ലീല സംസാരം

​ഓഫീ​സി​ലെ ടീം ​ലീ​ഡ​ർ​മാ​ർ ത​ങ്ങ​ളു​ടെ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് വ​നി​താ ജീ​വ​ന​ക്കാ​രെ മാ​ന​സി​ക​മാ​യും ശാരീരികമായും ചൂ​ഷ​ണം ചെ​യ്തി​രു​ന്ന​താ​യി മു​ൻ ജീ​വ​ന​ക്കാ​രി പറഞ്ഞു. ടീം ​ലീ​ഡ​ർ​മാ​രു​ടെ കാബിനിലേക്കു വ​നി​താ ജീ​വ​ന​ക്കാ​രെ വി​ളി​ച്ചു​വ​രു​ത്തി അ​ശ്ലീ​ല ഭാ​ഷ​യി​ലാ​ണു സം​സാ​രി​ച്ചി​രു​ന്ന​ത്. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ർ​ട്ടു​ക​ളി​ലും എത്താൻ യു​വ​തി​ക​ളെ ഇ​വ​ർ നി​ർ​ബ​ന്ധി​ച്ചിരുന്നു.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ തൗ​സി​ഫ് അ​ത്താർ ഹൈ​ന്ദ​വ ആ​ചാ​ര​ങ്ങ​ളെ നി​ര​ന്ത​രം പ​രി​ഹ​സി​ച്ചി​രു​ന്ന​താ​യും യുവതി വെളിപ്പെടുത്തി. ആ​ഘോ​ഷ​ദി​വ​സ​ങ്ങ​ളി​ൽ സാ​രി ധ​രി​ച്ചോ പൊ​ട്ടു​തൊ​ട്ടോ എ​ത്തു​ന്ന​വ​രോട് ഇ​യാ​ൾ മോ​ശ​മാ​യി സം​സാ​രി​ക്കു​മാ​യി​രു​ന്നു. നാസിക് ഓഫീസിലെ മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന കൃ​ഷ്ണ എ​ന്ന​യാ​ളെ ഇ​സ്‌ലാം മ​ത​ത്തി​ലേ​ക്കു പരിവർത്തനം നടത്തി. ഇയാൾ രു​ദ്രാ​ക്ഷ മാ​ല ധ​രി​ച്ചി​രു​ന്ന വ്യക്തിയായിരുന്നെന്നും മുൻ ജീവനക്കാരി പറയുന്നു. ഡാ​നി​ഷ്, റാ​സ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് യു​വ​തി​ക​ളെ ഹോ​ട്ട​ലു​ക​ളി​ലേ​ക്കു വ​രാ​ൻ നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​ത്.

കടുത്ത നിയന്ത്രണം

ഓ​ഫീ​സി​നു​ള്ളി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ പു​റം​ലോ​കം അ​റി​യാ​തി​രി​ക്കാ​ൻ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. സു​ര​ക്ഷ​യു​ടെ പേ​രി​ൽ ജീ​വ​ന​ക്കാ​രു​ടെ ഫോ​ണു​ക​ളും ബാ​ഗു​ക​ളും ഉ​ച്ച​ഭ​ക്ഷ​ണപാ​ത്ര​ങ്ങ​ൾ പോ​ലും ഓ​ഫീ​സി​നു പു​റ​ത്തു​വയ്ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു.
ടി​സി​എ​സ് നാ​സി​ക് ബ്രാ​ഞ്ചി​ലെ എ​ട്ടു വ​നി​താ ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു നി​ല​വി​ൽ അ​ന്വേ​ഷ​ണം പുരോഗമിക്കുന്നത്. 2022 ഫെ​ബ്രു​വ​രി മു​ത​ൽ 2026 മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളാ​ണി​വ. സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു.

23കാരിയുടെ പരാതി

നാസിക് ഓഫീസിലെ 23 വയസുള്ള ജീവനക്കാരി നൽകിയ പരാതിയിലാണ് കേസിന്‍റെ തുടക്കം. സീനിയർ ജീവനക്കാരനായ ഡാനിഷ് ഷെയ്ഖ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും, ഇയാൾ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചെന്നുമാണു പരാതി. കൂടാതെ ഡാനിഷും തൗസിഫും ചേർന്ന് ഇസ്‌ലാം മതത്തിലേക്കു മാറാൻ പ്രേരിപ്പിച്ചതായും പരാതിക്കാരി ആരോപിക്കുന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ഏ​ഴു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡാ​നി​ഷ് ഷെ​യ്ഖ്, തൗ​സി​ഫ് അ​ത്താ​ർ, റാ​സ മേ​മ​ൻ, ഷാ​രൂ​ഖ് ഖു​റേ​ഷി, ഷാ​ഫി ഷെ​യ്ഖ്, ആ​സി​ഫ് അ​ഫ്താ​ബ് അ​ൻ​സാ​രി, എ​ച്ച്ആ​ർ മാ​നേ​ജ​ർ നി​ദ ഖാ​ൻ എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. ഒ​രു വ​നി​താ ജീ​വ​ന​ക്കാ​രി​യെ ക​ണ്ടെ​ത്താ​നു​ണ്ട്. അ​റ​സ്റ്റി​ലാ​യ എ​ല്ലാ​വ​രെ​യും ടി​സി​എ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. കേസിലെ പ്രധാന പ്രതിയാണ് നിദ ഖാൻ.

നാസിക്കിലെ ബിപിഒ ഓഫീസ് താത്കാലികമായി അടച്ചുപൂട്ടി. അറിയിപ്പുണ്ടാകുന്നതുവരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ കന്പനി നിർദേശം നൽകി. സം​ഭ​വം രാ​ജ്യ​വ്യാ​പ​ക​മാ​യി ച​ർ​ച്ച​യാ​യ​തോ​ടെ, വ​ഞ്ച​നാ​പ​ര​മാ​യ മ​ത​പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ​ക്കേ​റ്റ് അ​ശ്വി​നി കു​മാ​ർ ഉ​പാ​ധ്യാ​യ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. നാ​സി​ക്കി​ൽ ന​ട​ന്ന സം​ഘ​ടി​ത മ​ത​പ​രി​വ​ർ​ത്ത​ന നീ​ക്കം രാ​ജ്യ​ത്തി​ന്‍റെ മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ചു​വെ​ന്നു ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ രാ​ജ്യ​ത്തിന്‍റെ ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​യ്ക്കും ഭീ​ഷ​ണി​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

 ആരാണ് നിദ ഖാൻ?

നാസിക്കിലെ ടിസിഎസ് ബിപിഒയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ, മതപരിവർത്തനക്കേസിലെ പ്രധാന കണ്ണി എന്ന് പോലീസ് വിശേഷിപ്പിച്ച നിദാ ഖാനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യസൂത്രധാരയെന്ന് പോലീസ് ആരോപിക്കുന്ന നിദാ ഖാൻ ഒളിവിലാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.

എന്നാൽ ഒളിവിലല്ലെന്നും മുംബൈയിലെ വീട്ടിലുണ്ടെന്നും വ്യക്തമാക്കി നിദയുടെ കുടുംബം രംഗത്തെത്തി. നാസിക്കിലെ ബിപിഒ കേന്ദ്രീകരിച്ചു നടന്ന മതപരിവർത്തന നീക്കങ്ങളുടെ സൂത്രധാര നിദയാണെന്നാണ് പോലീസ് പറയുന്നത്. എച്ച്ആർ മാനേജർ എന്ന നിലയിൽ നിദ ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയെന്ന് പോലീസ് ആരോപിക്കുമ്പോൾ, താൻ ഒരു പ്രോസസ് അസോസിയേറ്റ് മാത്രമാണെന്നാണ് നിദയുടെ വാദം.

മറ്റൊരു പ്രതിയായ തൗസിഫുമായി ചേർന്ന് മതവിദ്വേഷം പടർത്തിയെന്നും നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.

Tags : TCS harassment controversy police case NIA

Recent News

Corehub Up