ജോഷ്വ
പെരുമ്പാവൂർ: ടിപ്പർ ലോറി ഇടിച്ച് ആറു വയസുകാരന് ദാരുണാന്ത്യം. അശമന്നൂർ ഗവ.യുപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി നെടുങ്ങപ്ര തെക്കുംകുടി ജോഷ്വയാണു മരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതോടെ പിതാവ് ബേസിലിനൊപ്പം സ്കൂട്ടറിൽ നെടുങ്ങപ്രയിലെ കടയിൽ പോയി വീട്ടിലേക്കു തിരിക്കുമ്പോഴാണ് അപകടം.
വളവു തിരിഞ്ഞെത്തിയ ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയും റോഡിലേക്കു വീണ ജോഷ്വയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ടിപ്പർ അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
പിതാവ് ബേസിൽ എതിർവശത്തേക്ക് മറിഞ്ഞതിനാൽ രക്ഷപ്പെട്ടു. ടിപ്പർ ഡ്രൈവറെ കുറുപ്പംപടി പോലീസ് കസ്റ്റഡിയിലെടുത്തു. ജോഷ്വയുടെ സംസ്കാരം നടത്തി. അമ്മ: പിങ്കി. സഹോദരി: ജ്യോഷ്ന.
Tags : HitByTipper dies Joshua Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash