Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HitByTipper

ടിപ്പറിടിച്ച് ആറു വയസുകാരൻ മരിച്ചു

‌പെ​​​രു​​​മ്പാ​​​വൂ​​​ർ: ടി​​​പ്പ​​​ർ ലോ​​​റി ഇ​​​ടി​​​ച്ച് ആ​​​റു വ​​​യ​​​സു​​​കാ​​​ര​​​ന് ദാ​​​രു​​​ണാ​​​ന്ത്യം. അ​​​ശ​​​മ​​​ന്നൂ​​​ർ ഗ​​​വ.​​​യു​​​പി സ്കൂ​​​ൾ ഒ​​​ന്നാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി നെ​​​ടു​​​ങ്ങ​​​പ്ര തെ​​​ക്കും​​​കു​​​ടി ജോ​​​ഷ്വ​​​യാ​​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​മ്പ​​​തോ​​​ടെ പി​​​താ​​​വ് ബേ​​​സി​​​ലി​​​നൊപ്പം സ്കൂ​​​ട്ട​​​റി​​​ൽ നെ​​​ടു​​​ങ്ങ​​​പ്ര​​​യി​​​ലെ ക​​​ട​​​യി​​​ൽ പോ​​​യി വീ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ക്കു​​​മ്പോ​​​ഴാ​​​ണ് അ​​​പ​​​ക​​​ട​​​ം.

വ​​​ള​​​വു തി​​​രി​​ഞ്ഞെ​​​ത്തി​​​യ ടി​​​പ്പ​​​ർ സ്കൂ​​​ട്ട​​​റി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യും റോ​​​ഡി​​​ലേ​​​ക്കു വീ​​​ണ ജോ​​​ഷ്വ​​​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ലൂ​​​ടെ ക​​​യ​​​റി​​​യി​​​റ​​​ങ്ങു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ടി​​​പ്പ​​​ർ അ​​​മി​​​തവേ​​​ഗ​​​ത്തിലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞു.

പി​​​താ​​​വ് ബേ​​​സി​​​ൽ എ​​​തി​​​ർ​​​വ​​​ശ​​​ത്തേ​​​ക്ക് മ​​​റി​​​ഞ്ഞ​​​തി​​​നാ​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ടു. ടി​​​പ്പ​​​ർ ഡ്രൈ​​​വ​​​റെ കു​​​റു​​​പ്പം​​​പ​​​ടി പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ജോ​​​ഷ്വ​​​യു​​​ടെ സം​​​സ്കാ​​​രം ന​​​ട​​​ത്തി. അ​​​മ്മ: പി​​​ങ്കി. സ​​​ഹോ​​​ദ​​​രി: ജ്യോ​​​ഷ്ന.

Latest News

Corehub Up