x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ഒ​പ്പം നി​ന്ന് വ​​​ല​​​തു​​​പ​​​ക്ഷ​​​ത്തി​​​ന് ആ​ക്ര​മി​ക്കാ​ൻ ആ​യു​ധം ഒ​രു​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ജാ​ഗ്ര​ത വേ​ണം’ച ക​വി സ​ച്ചി​ദാ​ന​ന്ദ​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് പി​ണ​റാ​യി

വെബ്ഡെസ്ക്
Published: August 25, 2026 03:06 AM IST | Updated: August 25, 2026 03:06 AM IST

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

ക​​​ണ്ണൂ​​​ര്‍: ക​​​വി സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ന്‍റെ നി​​​ല​​​പാ​​​ടു​​​ക​​​ളെ രൂ​​​ക്ഷ​​​മാ​​​യ ഭാ​​​ഷ​​​യി​​​ൽ വി​​​മ​​​ർ​​​ശി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

യ​​​ഥാ​​​ർ​​​ഥ ഇ​​​ട​​​തു​​​പ​​​ക്ഷ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് ഒ​​​പ്പം​​ നി​​​ൽ​​​ക്കു​​​ക​​​യും വ​​​ല​​​തു​​​പ​​​ക്ഷ​​​ത്തി​​​ന് ഇ​​​ങ്ങോ​​​ട്ട് ആ​​​ക്ര​​​മി​​​ക്കാ​​​ന്‍ ആ​​​യു​​​ധം ഒ​​​രു​​​ക്കിക്കൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​രെ നേ​​​രി​​​ടാ​​​ൻ വ​​​ലി​​​യ ജാ​​​ഗ്ര​​​ത വേ​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടു സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ന്‍റെ പേ​​​ര് പ​​​റ​​​യാ​​​തെ വി​​​മ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ക​​​ണ്ണൂ​​​ർ ദി​​​നേ​​​ശ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ കു​​​വൈ​​​റ്റ് ക​​​ലാ ട്ര​​​സ്റ്റി​​​ന്‍റെ പു​​​ര​​​സ്‌​​​കാ​​​രം ന​​​ട​​​ന്‍ ഇ​​​ന്ദ്ര​​​ന്‍​സി​​​നു സ​​​മ്മാ​​​നി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പി​​​ണ​​​റാ​​​യി.

വ​​​ല​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ നേ​​​രി​​​ടാ​​​ന്‍ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​നു വി​​​ഷ​​​മ​​​മൊ​​​ന്നു​​​മി​​​ല്ലെ​​​ന്ന് പി​​​ണ​​​റാ​​​യി പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ ഇ​​​ട​​​തു​​​പ​​​ക്ഷ​​​വേ​​​ഷ​​​മ​​​ണി​​​ഞ്ഞുവ​​​ന്ന് വ​​​ല​​​തു​​​പ​​​ക്ഷ​​​ത്തി​​​നു സേ​​​വ​​​നം ചെ​​​യ്തു കൊ​​​ടു​​​ക്കു​​​ന്ന​​​വ​​​രെ ഏ​​​റെ ക​​​രു​​​ത​​​ലോ​​​ടെ കാ​​​ണ​​​ണം. അ​​​വ​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണ് കൂ​​​ടു​​​ത​​​ല്‍ മാ​​​ര​​​ക​​​മാ​​​കു​​​ക.

കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഭ​​​രി​​​ച്ച​​​പ്പോ​​​ൾ തു​​​ട​​​ർ​​​ഭ​​​ര​​​ണം ന​​​ല്ല​​​ത​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ ഇ​​​ട​​​തു​​​പ​​​ക്ഷ വേ​​​ഷ​​​മ​​​ണി​​​ഞ്ഞ​​​വ​​​രു​​​ണ്ട്. കോ​​​ൺ​​​ഗ്ര​​​സ് തു​​​ട​​​ർ​​​ച്ച​​​യാ​​​യി കേ​​​ന്ദ്രം ഭ​​​രി​​​ച്ച​​​പ്പോ​​​ഴും പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി ബി​​​ജെ​​​പി കേ​​​ന്ദ്രം ഭ​​​രി​​​ച്ചുവ​​​രു​​​ന്പോ​​​ഴും ഇ​​​വ​​​ർ ഇ​​​ത്ത​​​ര​​​മൊ​​​രു അ​​​ഭി​​​പ്രാ​​​യം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല. ഈ ​​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം​​ത​​​ന്നെ ഇ​​​വ​​​ർ ഇ​​​വി​​​ടെ​​​ത്ത​​​ന്നെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.

തു​​​ട​​​ര്‍​ഭ​​​ര​​​ണം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണെ​​​ന്ന് അ​​​വ​​​രെ നോ​​​ക്കി പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല. ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തെ നോ​​​ക്കി മാ​​​ത്ര​​​മാ​​​ണ് ഇ​​​ത്ത​​​രം അ​​​ഭി​​​പ്രാ​​​യ​​പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തി​​​നെ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തോ​​​ടു​​​ള്ള സ്‌​​​നേ​​​ഹം​​കൊ​​​ണ്ടാ​​​ണെ​​​ന്ന് ആ​​​രെ​​​ങ്കി​​​ലും പ​​​റ​​​ഞ്ഞാ​​​ൽ അ​​​വ​​​രോ​​​ട് ഹാ ​​​ക​​​ഷ്ടം എ​​​ന്നു മാ​​​ത്ര​​​മേ പ​​​റ​​​യാ​​​നു​​​ള്ളൂ. ഇ​​​ട​​​തു​​​ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളെ അ​​​പ​​​കീ​​​ര്‍​ത്തി​​​പ്പെ​​​ടു​​​ത്തി ത​​​ക​​​ര്‍​ക്കാ​​​ന്‍ ഇ​​​ട​​​തുപ​​​ക്ഷ​​​ക്കാ​​​രെ​​​ന്ന് സ്വ​​​യം വി​​​ളി​​​ക്കു​​​ന്ന ചി​​​ല​​​ര്‍ ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​കു​​​ന്നു​​​ണ്ട്.

അ​​​വ​​​രെ പൊ​​​ക്കി​​​കൊ​​​ണ്ട് ന​​​ട​​​ക്കാ​​​നും അ​​​വ​​​ര്‍​ക്ക് ഇ​​​ല്ലാ​​​ത്ത വി​​​ശ്വാ​​​സ്യ​​​ത ചാ​​​ര്‍​ത്തി​​​ക്കൊ​​​ടു​​​ക്കാ​​​നും ആ​​​ളു​​​ക​​​ളു​​​ണ്ടാ​​​കു​​​ന്നു എ​​​ന്ന​​​ത് ആ​​​പ​​​ത്ക​​​ര​​​മാ​​​യ കാ​​​ര്യ​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഇ​​​ട​​​തു​​​പ​​​ക്ഷ മ​​​ന​​​സ് ത​​​ക​​​ര്‍​ക്കാ​​​ന്‍ ഇ​​​ട​​​തു​​​പ​​​ക്ഷ തീ​​​വ്ര​​​വാ​​​ദി​​​ക​​​ള്‍ മു​​​ത​​​ല്‍ വ​​​ല​​​തു​​​പ​​​ക്ഷ പി​​​ന്തി​​​രി​​​പ്പ​​​ന്മാ​​​ര്‍​ വ​​​രെ ഒ​​​രേ മ​​​ന​​​സോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടും സാ​​​ധ്യ​​​മാ​​​യി​​​ല്ലെ​​​ന്ന​​​ത് ഇ​​​ത്ത​​​ര​​​ക്കാ​​​ർ ഓ​​​ർ​​​ക്കു​​​ന്ന​​​ത് ന​​​ന്നാ​​​യി​​​രി​​​ക്കുമെന്നും പി​​​ണ​​​റാ​​​യി പ​​​റ​​​ഞ്ഞു.

കു​​​വൈ​​​റ്റ് ക​​​ല പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​കെ.​​​ബാ​​​ല​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍, എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ ടി.​ ​​പ​​​ദ്മ​​​നാ​​​ഭ​​​ൻ, കെ.​​​വി. സു​​​മേ​​​ഷ് എം​​​എ​​​ല്‍​എ, സി.​​​എ​​​ച്ച്. സ​​​ന്തോ​​​ഷ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Tags : PoetSachidanandan PinarayiVijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up