ആദിൽ
അലനല്ലൂർ(പാലക്കാട്): കഴിഞ്ഞദിവസം അലനല്ലൂർ - കാര്യവട്ടം റൂട്ടിൽ മണ്ണാർമലയിൽ വച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ മരിച്ച പ്ലസ് വൺ വിദ്യാർഥിയുടെ അവയവങ്ങൾ ദാനംചെയ്തു.
അലനല്ലൂർ പണിക്കവീട്ടിൽ ഷാഹുൽ ഹമീദിന്റെ മകൻ പി.എച്ച്. ആദിലാണ് (16) മരിച്ചത്. വെട്ടത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു.
പെരിന്തൽമണ്ണ ഭാഗത്തുനിന്ന് അലനല്ലൂരിലേക്കു വരികയായിരുന്ന സ്കൂട്ടറും എതിരേവന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ആദിലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്കമരണം സംഭവിച്ചു.
ജീവിതത്തിലേക്കു തിരിച്ചുവരാത്ത സാഹചര്യത്തിൽ കുടുംബം അവയവദാനത്തിനു സന്നദ്ധത അറിയിക്കുകയായിരുന്നു. കരളും വൃക്കകളുമാണ് ദാനംചെയ്തത്. മൂന്നു പേർക്ക് ഇതോടെ പുതുജീവനായി.
ആദിലിനൊപ്പമുണ്ടായിരുന്ന വെട്ടത്തൂർ സ്വദേശിയായ സഹപാഠി മുഹമ്മദ് ഷാമിൽ അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ആദിലിന്റെ സംസ്കാരം നടത്തി. ഷൈനിയാണ് അമ്മ. സഹോദരങ്ങൾ: ആദ്ലിയ, ആനിസ.
Tags : Aadil LivingMemory Donated Eyes Kidneys Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash