Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Donated

ജീ​വി​ക്കു​ന്ന ഓ​ർ​മ​യാ​യി ആ​ദി​ൽ; ക​​​ണ്ണു​​​ക​​​ളും വൃ​​​ക്ക​​​ക​​​ളും ദാ​​​നം​​​ചെ​​​യ്തു

അ​​​ല​​​ന​​​ല്ലൂ​​​ർ(പാലക്കാട്): ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​ല​​​ന​​​ല്ലൂ​​​ർ - കാ​​​ര്യ​​​വ​​​ട്ടം റൂ​​​ട്ടി​​​ൽ മ​​​ണ്ണാ​​​ർ​​​മ​​​ല​​​യി​​​ൽ വ​​​ച്ചു​​​ണ്ടാ​​​യ സ്കൂ​​​ട്ട​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച പ്ല​​​സ് വ​​​ൺ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ അ​​​വ​​​യ​​​വ​​​ങ്ങ​​​ൾ ദാ​​​നം​​​ചെ​​​യ്തു.

അ​​​ല​​​ന​​​ല്ലൂ​​​ർ പ​​​ണി​​​ക്ക​​​വീ​​​ട്ടി​​​ൽ ഷാ​​​ഹു​​​ൽ ഹ​​​മീ​​​ദി​​​ന്‍റെ മ​​​ക​​​ൻ പി.​​​എ​​​ച്ച്. ആ​​​ദി​​​ലാ​​​ണ് (16) മ​​​രി​​​ച്ച​​​ത്. വെ​​​ട്ട​​​ത്തൂ​​​ർ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ പ്ല​​​സ് വ​​​ൺ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്നു.

പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് അ​​​ല​​​ന​​​ല്ലൂ​​​രി​​​ലേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന സ്കൂ​​​ട്ട​​​റും എ​​​തി​​​രേ​​​വ​​​ന്ന കാ​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ചാ​​​ണ് അ​​​പ​​​ക​​​ടം. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ആ​​​ദി​​​ലി​​​നെ കോ​​​ഴി​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​സ്തി​​​ഷ്ക​​​മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു.

ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​രാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കു​​​ടും​​​ബം അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​നു സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ര​​​ളും വൃ​​​ക്ക​​​ക​​​ളു​​​മാ​​​ണ് ദാ​​​നം​​​ചെ​​​യ്ത​​​ത്. മൂ​​​ന്നു ​പേ​​​ർ​​​ക്ക് ഇ​​​തോ​​​ടെ പു​​​തു​​​ജീ​​​വ​​​നാ​​​യി.

ആ​​​ദി​​​ലി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന വെ​​​ട്ട​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ സ​​​ഹ​​​പാ​​​ഠി മു​​​ഹ​​​മ്മ​​​ദ് ഷാ​​​മി​​​ൽ അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തു​​​വ​​​ച്ചു​​​ത​​​ന്നെ മ​​​രി​​​ച്ചു.

ആ​​​ദി​​​ലി​​​ന്‍റെ സം​​​സ്കാ​​​രം ന​​​ട​​​ത്തി. ഷൈ​​​നി​​​യാ​​​ണ് അ​​മ്മ. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ആ​​​ദ്‌​​​ലി​​​യ, ആ​​​നി​​​സ.

Latest News

Corehub Up