x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീ​​ഗ് 1 :പി​​എ​​സ്ജി​​ക്ക് സ​​മ​​നി​​ല

വെബ്ഡെസ്ക്
Published: August 25, 2026 02:41 AM IST | Updated: August 25, 2026 02:41 AM IST

അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ലെ ഗോ​​ൾ നേ​​ട്ടം ആ​​ഘോ​​ഷി​​ക്കു​​ന്ന പി​എ​സ്ജി​യു​ടെ ഫെ​​റാ​​ൻ ടോ​​റ​​സ്.

റെ​​ന്ന​​സ്: ലീ​​ഗ് 1 സീ​​സ​​ണി​​ലെ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ പാ​​രീ​​സ് സെ​​ന്‍റ്-​​ജര്‍മയ്ന് സ​​മ​​നി​​ല തു​​ട​​ക്കം. ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് പി​​ന്നി​​ൽ നി​​ന്ന ശേ​​ഷം ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വി​​ലൂ​​ടെ റെ​​ന്ന​​സി​​നെ​​തി​​രേ പി​​എ​​സ്ജി സ​​മ​​നി​​ല പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ൽ ഫെ​​റാ​​ൻ ടോ​​റ​​സ് ര​​ണ്ട് ഗോ​​ളു​​ക​​ൾ നേ​​ടി.

യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യന്മാര്‍ ആ​​ദ്യ പ​​കു​​തി​​യി​​ൽ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് പി​​ന്നി​​ലാ​​യി​​രു​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യി സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തി മ​​ത്സ​​ര​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​ന്ന പി​​എ​​സ്ജി ഒ​​രു പോ​​യി​​ന്‍റും സ്വ​​ന്ത​​മാ​​ക്കി.

മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ പ​​ത്ത് മി​​നി​​റ്റി​​നു​​ള്ളി​​ൽ ത​​ന്നെ റെ​​ന്ന​​സ് ലീ​​ഡ് നേ​​ടി. ഒ​​ന്പ​​താം മി​​നി​​റ്റി​​ൽ സെ​​ബാ​​സ്റ്റ്യ​​ൻ സി​​മാ​​ൻ​​സ്കി റെ​​ന്ന​​സി​​നാ​​യി സ്കോ​​റിം​​ഗി​​ന് തു​​ട​​ക്ക​​മി​​ട്ടു.

ഡെ​​സി​​രെ ഡൗ​​വേ​​യു​​ടെ ഷോ​​ട്ടി​​ൽ സ്കോ​​ർ നി​​ല തു​​ല്യ​​മാ​​ക്കി​​യെ​​ന്ന് ക​​രു​​തി​​യെ​​ങ്കി​​ലും ഓ​​ഫ്സൈ​​ഡ് ആ​​യ​​തി​​നാ​​ൽ പി​​എ​​സ്ജി​​ക്ക് ഗോ​​ൾ ന​​ഷ്ട​​മാ​​യി. പി​​ന്നാ​​ലെ എ​​സ്റ്റെ​​ബാ​​ൻ ലെ​​പോ​​ൾ റെ​​ന്ന​​സ് ലീ​​ഡ് ഇ​​ര​​ട്ടി​​യാ​​ക്കി.

മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കാ​​ൻ 19 മി​​നി​​റ്റ് ശേ​​ഷി​​ക്കേ ടോ​​റ​​സ് പി​​എ​​സ്ജി​​ക്കാ​​യി ആ​​ദ്യ ഗോ​​ൾ നേ​​ടി. തു​​ട​​ർ​​ന്ന് 82-ാം മി​​നി​​റ്റി​​ൽ ത​​ന്‍റെ ര​​ണ്ടാം ഗോ​​ളി​​ലൂ​​ടെ സ്കോ​​ർ തു​​ല്യ​​മാ​​ക്കി പി​​എ​​സ്ജി​​ക്ക് സ​​മ​​നി​​ല​​യൊ​​രു​​ക്കി.

Tags : PSGDraw Sports Football

Recent News

Corehub Up