x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സിൽ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച തമിഴ്നാട് സ്വദേശിനി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 25, 2026 03:49 AM IST | Updated: August 25, 2026 03:49 AM IST

പി​ടി​യി​ലാ​യ ആ​റാ​യി

പാ​ല​ക്കാ​ട്: കോ​ട്ട​മൈ​താ​ന​ത്തു​നി​ന്നും ടൗ​ണ്‍ സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സി​ൽ യാ​ത്ര​ചെ​യ്ത മം​ഗ​ലം​ഡാ​മി​ലെ വീ​ട്ട​മ്മ​യു​ടെ ബാ​ഗി​ൽ​നി​ന്ന് ര​ണ്ടു​പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച സ്ത്രീ​യെ പോ​ലീ​സ് പി​ടി​കൂ​ടി.

ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി ആ​റാ​യി (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ മേ​യ് മാ​സ​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. നാ​ലു​മാ​സ​മാ​യി സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഇ​വ​ർ ഗോ​വി​ന്ദാ​പു​ര​ത്തു​നി​ന്നും തൃ​ശൂ​ർ​ബ​സി​ൽ ക​യ​റി​യ​താ​യി വി​വ​രം ല​ഭി​ച്ച​തോ​ടെ കൊ​ല്ല​ങ്കോ​ട് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പാ​ല​ക്കാ​ട് സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. തി​ര​ക്കേ​റി​യ ബ​സ് റൂ​ട്ടു​ക​ളി​ൽ പോ​വു​ക​യും സ്ത്രീ​ക​ളു​ടെ സൈ​ഡ് ബാ​ഗി​ൽ​നി​ന്നും വി​ല​പി​ടി​ച്ച വ​സ്തു​ക്ക​ൾ മോ​ഷ്ടി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി.

ഒ​രു​ദി​വ​സം​ത​ന്നെ നി​ര​വ​ധി​ത​വ​ണ മോ​ഷ​ണം ന​ട​ത്തു​ക​യും ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യും. പി​ടി​യി​ലാ​യ പ്ര​തി​ക്ക് മ​റ്റു സ്റ്റേ​ഷ​ൻ​പ​രി​ധി​ക​ളി​ൽ കൂ​ടു​ത​ൽ കേ​സു​ക​ളു​ണ്ടോ​യെ​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.
പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ. അ​രു​ണ്‍​കു​മാ​ർ, എ​സ്ഐ അ​ജാ​സു​ദ്ദീ​ൻ, ബാ​ല​കൃ​ഷ്ണ​ൻ, എ​സ്എ​സ്ഐ സു​ഗു​ണ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ദീ​പ്, ആ​ർ. രാ​ജീ​ദ്, സു​ബി, കെ.​എ​സ്. ഷാ​ലു, അ​ജി​ത്ത് എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up