x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​പ്പ് പോ​ൾ മേ​ഴ്സി ഹോ​മി​ൽ സൗ​ഹൃ​ദ സം​ഗ​മം

വെബ് ഡെസ്ക്
Published: August 25, 2026 04:07 AM IST | Updated: August 25, 2026 04:07 AM IST

അ​ത്താ​ണി പോ​പ്പ് ജോ​ണ്‍​പോ​ൾ പീ​സ് ഹോ​മി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ​സം​ഗ​മ​ത്തി​ൽ​നി​ന്ന്.

തൃ​ശൂ​ർ: വി​ശു​ദ്ധ ജോ​ണ്‍​പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ 1986ൽ ​തൃ​ശൂ​രി​ൽ എ​ത്തി​യ​തി​ന്‍റെ ഓ​ർ​മ​പു​തു​ക്കി 1986ൽ ​ജ​നി​ച്ച​വ​രു​ടെ സൗ​ഹൃ​ദ സം​ഗ​മം അ​ത്താ​ണി പോ​പ്പ് ജോ​ണ്‍​പോ​ൾ പീ​സ് ഹോ​മി​ന്‍റെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി.

1986ൽ ​ജ​നി​ച്ച വൈ​ദി​ക​രും സി​സ്റ്റ​ർ​മാ​രും അ​ൽ​മാ​യ​രും പ​ങ്കെ​ടു​ത്തു. ഫാ. ​സാ​ജ​ൻ വ​ട​ക്ക​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഫാ. ​പോ​ൾ മാ​ളി​യ​മ്മാ​വ് സ​ന്ദേ​ശം ന​ൽ​കി. പീ​സ് ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ ചാ​ലി​ശേ​രി സ​ഹ​കാ​ർ​മി​ക​നാ​യി.

സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജോ​സ​ഫീ​ന, സി​സ്റ്റ​ർ ലി​ജി, സി​സ്റ്റ​ർ എ​ൽ​സി പോ​ൾ, സി​സ്റ്റ​ർ ഷീ​ല, സി​സ്റ്റ​ർ സി​മി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

 

Tags : NattuVishesham DistrictNews

Recent News

Corehub Up