സിസ്റ്റർ അൻസ ജീസ് എഫ്സിസി.
കുഴൂർ: സുവർണ ജൂബിലി നിറവിൽ സിസ്റ്റർ അൻസ ജീസ് എഫ്സിസി. തുന്പരശേരി കൊടിയൻ പരേതരായ ഒൗസേഫ് - അന്നം ദന്പതികളുടെ മകളും പരേതനായ ഫാ.പോൾ കൊടിയന്റെ സഹോദര പുത്രിയുമാണ്.
1977ൽ ആദ്യവ്രതം സ്വീകരിച്ചു. 1978 മുതൽ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ജമ്മു കാഷ്മീർ എന്നിവിടങ്ങളിൽ മിഷണറിയായി പ്രവർത്തിച്ചു. ഉത്തരേന്ത്യയിലെ വിവിധ സ്കൂളുകളിൽ അധ്യാപിക, വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ പദവികളിൽ സേവനം ചെയ്തു. നിലവിൽ ഉത്തർപ്രദേശിലെ ബാഗ്ബത്ത് ക്രിസ്തുജ്യോതി കോണ്‍വന്റ് സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായി സേവനം തുടരുന്നു.
തുന്പരശേരി സെന്റ്് മേരീസ് ഇടവകയിൽ സിസ്റ്ററുടെ ഗോൾഡൻ ജൂബിലി ആഘോഷം നടന്നു. വികാരി ഫാ. ലിജോ മണിമലക്കുന്നേൽ അധ്യക്ഷത വഹിച്ചു. കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സിൽവി സേവ്യർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. സ്നേഹഗിരി സൊസൈറ്റി ഡയറക്ടറും വികാരിയുമായ ഫാ. ആന്റണി വേലത്തിപ്പറന്പിൽ, സേവനഗിരി സൊസൈറ്റി ഡയറക്ടർ ഫാ. ലിന്റോ മാടന്പി, ഫാ. ലിൻസ് മേലേപ്പുറം, ഫാ. ഫെബിൻ കൊടിയൻ, മദർ സുപ്പീരിയർമാരായ സിസ്റ്റർ ആൽഫിൻ, സിസ്റ്റർ ആനീസ്, പോൾ ചക്യേത്ത്, ജോസ് ആട്ടോക്കാരൻ, ജോബി ചാതേലി എന്നിവർ ആശംസകൾ നേർന്നു. ദേവസി കൊടിയൻ സ്വാഗതവും പോളി കൊടിയൻ നന്ദിയും പറഞ്ഞു.
Tags : NattuVishesham DistrictNews