x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ശാ​സ്ത്രീ​യ കാ​നനി​ർ​മാ​ണം; മു​രി​ങ്ങൂ​ർ കോ​ട്ട​മു​റി​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം

വെബ് ഡെസ്ക്
Published: August 25, 2026 05:00 AM IST | Updated: August 25, 2026 05:00 AM IST

ദേ​ശീ​യ​പാ​ത മു​രി​ങ്ങൂ​ർ - കോ​ട്ട​മു​റി ഭാ​ഗ​ത്തെ സ​ർ​വീ​സ് റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട്.

മു​രി​ങ്ങൂ​ർ: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച അ​ശാ​സ്ത്രീ​യ കാ​ന​ക​ൾ​മൂ​ലം മു​രി​ങ്ങൂ​ർ കോ​ട്ട​മു​റി ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. ഹൈ​വേ​യി​ലെ മ​ഴ​വെ​ള്ളം സ​ർ​വീ​സ് റോ​ഡി​ലേ​ക്കും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ഒ​ഴു​കി​യെ​ത്തി​യ തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​യി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യും തു​ട​ർ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യും പെ​യ്ത തോ​രാ​മ​ഴ​യി​ലാ​ണു വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത്.

ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള മ​ഴ​വെ​ള്ളം ഒ​രി​ട​ത്തേ​ക്കു കേ​ന്ദ്രീ​ക​രി ക്കു​ന്ന രീ​തി​യി​ലാ​ണ് കാ​ന​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​പ​ണം. പു​തു​താ​യി നി​ർ​മി​ച്ച കാ​ന​ക​ളു​ടെ ജ​ല​നി​ര​പ്പ് കൃ​ത്യ​മ​ല്ലാ​ത്ത​തും കാ​ന ക​ളി​ൽ മ​ണ്ണ​ടി​ഞ്ഞു​കൂ​ടി​യ​തും വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു ത​ട​സ​മാ​യി. ഭൂ​മി​യു​ടെ സ്വാ​ഭാ​വി​ക ച​രി​വും ഭൂ​നി​ര​പ്പ് പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള നി​ർ​മാ​ണ​വും എ​വി​ടേ​ക്കാ​ണു മ​ഴ​വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​യേ​ണ്ട​തെ​ന്ന​തി​ൽ ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത​തു മാ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണ​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

മ​ഴ​ശ​ക്ത​മാ​യ​തോ​ടെ അ​ടി​പ്പാ​ത​യു​ടെ ക​വാ​ട​വും സ​ർ​വീ​സ് റോ​ഡും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. തു​ട​ർ​ന്ന് മ​ഴ​വെ​ള്ളം സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ക​യ​റി. പ്ര​ദേ​ശ​വാ​സി ക​ൾ​ക്കൊ​പ്പം ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​രും വെ​ള്ള​ക്കെ​ട്ട് മൂ​ലം പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്.

ഒ​രു മാ​സം മു​മ്പും സ​മാ​ന​മാ​യ രീ​തി​യി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി ക​ളും നാ​ട്ടു​കാ​രും ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം പ​രി​ശോ​ധി​ച്ചി​രു​ന്നു. പ്ര​ശ്നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ല.

കാ​ന​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണ് പൂ​ർ​ണ​മാ​യും നീ​ക്കം​ചെ​യ്ത് മ​ഴ​വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും ദു​രി​ത​ത്തി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up