പറപ്പൂർ സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന ദേവാലയത്തിൽ റോസ പുണ്യവതിയുടെ രൂപംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിൽനിന്ന്.
പറപ്പൂർ: സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന ദേവാലയത്തിൽ ഉപമധ്യസ്ഥയായ വിശുദ്ധ റോസ പുണ്യവതിയുടെ തിരുനാൾ ആലോഷിച്ചു.
തിരുനാൾ തിരുക്കർമങ്ങൾക്ക് ഫാ. ക്ലിൻസൺ കാട്ടിപറമ്പിൽ നേതൃത്വംനൽകി. റോസനാമധാരികളുടെ സമർപ്പണം, പുണ്യവതിയുടെ രൂപംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നേർച്ച ഊട്ടും ഉണ്ടായിരുന്നു. തുടർന്ന് തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. പോൾ തേയ്ക്കനത്ത്, അസി. വികാരി ഫാ. അജിൽ മാങ്ങൻ, കൈക്കാരന്മാരായ സി.ഡി. ജോസൺ, എ.ടി. അഗസ്റ്റി, സി.പി. തോമസ്, കെ.എൽ. സേവ്യർ, കൺവീനർ പി.ടി. കിറ്റോ എന്നിവർ നേതൃത്വംനൽകി.
Tags : NattuVishesham DistrictNews