x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ച്ച​ക്ക​റി ലോ​റി മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: August 25, 2026 03:31 AM IST | Updated: August 25, 2026 03:31 AM IST

താ​വു​കു​ന്ന് വ​ള​വി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ പ​ച്ച​ക്ക​റി ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ നി​ല​യി​ൽ.

ക​രു​വ​ഞ്ചാ​ൽ: താ​വു​കു​ന്ന് വ​ള​വി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. വ​യ​നാ​ട്ടി​ൽ​നി​ന്ന് ക​രു​വ​ഞ്ചാ​ലി​ലേ​ക്ക് പ​ച്ച​ക്ക​റി​യു​മാ​യി വ​ന്ന ലോ​റി​യാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ലോ​റി​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും പ​ച്ച​ക്ക​റി​ക​ൾ താ​ഴേ​ക്ക് ചി​ത​റി വീ​ഴു​ക​യും ചെ​യ്തു. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പി​ന്നീ​ട് ലോ​റി​യും പ​ച്ച​ക്ക​റി​ക​ളും ഇ​വി​ടെ​നി​ന്ന് മാ​റ്റി​യെ​ങ്കി​ലും പ​ല​രും പ​ച്ച​ക്ക​റി​ക​ൾ വാ​രി​ക്കൊ​ണ്ടു​പോ​യി. സ്ഥി​ര​മാ​യി അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന താ​വു​കു​ന്ന് വ​ള​വി​ൽ മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ ശ​ക്ത​മാ​യ അ​മ​ർ​ഷ​ത്തി​ലാ​ണ്.

റോ​ഡ് പ​രി​ച​യ​മി​ല്ലാ​ത്ത ദൂ​രെ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ഏ​റെ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. രാ​ത്രി​യി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​തും റോ​ഡി​ലെ കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും വ​ള​വു​ക​ളും അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. അ​പ​ക​ട മു​ന്ന​റി​യി​പ്പ് സൂ​ച​നാ ബോ​ർ​ഡു​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ്പി​ലാ​യി​ട്ടി​ല്ല. അ​പ​ക​ട​മേ​ഖ​ല​യി​ലെ പ​ല​സ്ഥ​ല​ങ്ങ​ളി​ലും ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up