x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് ച​മ​ഞ്ഞ് "കാറിൽ കറങ്ങി' ത​ട്ടി​പ്പ്; പ്ര​തി അ​റ​സ്റ്റി​ൽ

പി.​പി. ചെ​റി​യാ​ൻ
Published: May 22, 2026 05:26 PM IST | Updated: May 22, 2026 05:26 PM IST

ടെ​ക്സ​സ്: ഹം​ബി​ളി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​ണെ​ന്ന് വ്യാ​ജേ​ന ത‌​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. എ​ൽ സാ​ൽ​വ​ദോ​ർ സ്വ​ദേ​ശി​യാ​യ ജു​വാ​ൻ ക്രൂ​സ് ഗാ​ർ​സി​യ (39) ആ​ണ് ഹം​ബി​ൾ പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ഈ​സ്റ്റെ​ക്സ് ഫ്രീ​വേ​യി​ലെ ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ വ​ച്ചാ​ണ് മു​ൻ​പി​ലും പു​റ​കി​ലും "പോ​ലീ​സ്' എ​ന്നും വ​ശ​ങ്ങ​ളി​ൽ "ഫെ​ഡ​റ​ൽ പാ​സ്റ്റ​ർ ജു​വാ​ൻ ക്രൂ​സ്' എ​ന്നും എ​ഴു​തി​യ ടൊ​യോ​ട്ട കാം​റി കാ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

തു​ട​ർ​ന്ന് വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പോ​ലീ​സ് ഓ​ഫീ​സ​റാ​ണെ​ന്ന് ഇ​യാ​ൾ അ​വ​കാ​ശ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​പ്പം "ഡി​റ്റ​ക്റ്റീ​വ് പൊ​ലീ​സ് ഓ​ഫി​സ​ർ ന്യൂ​യോ​ർ​ക്ക്' എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ വ്യാ​ജ തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഇ​യാ​ൾ പോ​ലീ​സി​ന് കൈ​മാ​റി.

വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​നും ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ​തി​നും ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്ക് മേ​ൽ നി​ല​വി​ൽ ഇ​മി​ഗ്രേ​ഷ​ൻ ഹോ​ൾ​ഡും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags : Arrest Police USA Juan Cruz Garcia Car

Recent News

Corehub Up