x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ്ലാ​ദേ​ശി സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ ഒ​മാ​നി​ൽ കാ​റി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍


Published: May 15, 2026 05:38 PM IST | Updated: May 15, 2026 05:38 PM IST

മ​സ്‌​ക​റ്റ്: ഒ​മാ​നി​ൽ കാ​റി​നു​ള്ളി​ൽ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ നാ​ല് സ​ഹോ​ദ​ര​ങ്ങ​ളെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബാ​തി​ന മേ​ഖ​ല​യി​ലെ മു​സ​ന്ന​യി​ലെ മു​ല​ദ്ദ​യി​ൽ സം​ഭ​വം.

ബം​ഗ്ലാ​ദേ​ശി​ലെ ച​ട്ടോ​ഗ്രാം ജി​ല്ല​യി​ലു​ള്ള രം​ഗു​നി​യ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് റാ​ഷി​ദ് (35), മു​ഹ​മ്മ​ദ് ഷ​ഹ​ദ് (32), മു​ഹ​മ്മ​ദ് സി​റാ​ജ് (27), മു​ഹ​മ്മ​ദ് ഷാ​ഹി​ദ് (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ നി​സ്‌​വ​യി​ലും ഒ​രാ​ള്‍ സു​വൈ​ഖി​ലും മ​റ്റ് ര​ണ്ടു​പേ​ര്‍ മു​ല​ദ്ദ​യി​ലു​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

മ​രി​ച്ച​വ​രി​ല്‍ ര​ണ്ട് പേ​ർ വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ദി​വ​സം ഷോ​പ്പിം​ഗി​നാ​യി കാ​റി​ല്‍ പു​റ​ത്തു​പോ​യ​താ​യി​രു​ന്നു നാ​ലു​പേ​രും.

മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : bangladeshi siblings found dead oman car

Recent News

Corehub Up