x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാട്ടാക്കടയിൽ സ്കൂട്ടറിൽ കാറിടിച്ച് അപകടം; എംവിഡി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം ബ്യൂറോ
Published: May 6, 2026 03:09 PM IST | Updated: May 6, 2026 03:09 PM IST

തിരുവനന്തപുരം: കാട്ടാക്കടയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു. സ്‌കൂട്ടർ യാത്രക്കാരനായ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ കല്ലിയൂർ പെരിങ്ങമ്മല സാഫല്യത്തിൽ എസ്. മധു (47) ആണ് മരിച്ചത്.

ബാലരാമപുരം ഉച്ചക്കട റോഡിൽ സിസിലിപുരം റോഡിലായിരുന്നു അപകടം. വിഴിഞ്ഞം ഭാഗത്ത് നിന്നും ബാലരാമപുരം ഭാഗത്തേയ്ക്ക് പോയ കാർ എതിരെ വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മധുവിന്‍റെ തലയ്ക്കും ശരീരത്തിലും ഗുരുതരമായ പരിക്കേറ്റു.

നാട്ടുകാർ ഓടിയെത്തി ആംബുലൻസിൽ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം പോലീസ് കേസെടുത്തു. കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വഴുതയ്ക്കാട് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലെ ജീവനക്കാരനും തെരഞ്ഞെടുപ്പ് ബൂത്ത് ലെവൽ ഓഫീസറുമായിരുന്നു മധു. ഭാര്യ: സൗമ്യ (സഹകരണ വകുപ്പ്) മകൾ: സാഫല്യ.

Tags : Scooter driver car Accident

Recent News

Corehub Up